Follow KVARTHA on Google news Follow Us!
ad

ജിറ്റെക്‌സ് ഷോപ്പര്‍: ഇന്ത്യയിലേയ്ക്ക് സൗജന്യ ഡെലിവറി; ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളില്‍ ടിവി വീട്ടിലെത്തും

ദുബൈ: (www.kvartha.com 05.10.2015) ദുബൈയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്തUAE, Dubai, Gitex shopper 2015, India, Free delivery,
ദുബൈ: (www.kvartha.com 05.10.2015) ദുബൈയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ജിറ്റെക്‌സ് ഷോപ്പറില്‍ നിന്നും ടിവി സെറ്റുകള്‍ വാങ്ങുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് സൗജന്യ ഡെലിവെറി. കസ്റ്റംസ് തീരുവയും റദ്ദാക്കിയിട്ടുണ്ട്.

പ്രമുഖ റീട്ടെയിലറായ ഇ മാക്‌സ് ആണ് ഫ്‌ലാറ്റ് സ്‌ക്രീന്‍ ടിവികള്‍ക്ക് ശ്രദ്ധേയമായ ഓഫറുമായി എത്തിയത്. വീഡിയോകോണിന്റെ സെറ്റുകളാണ് പ്രസ്തുത ഓഫറില്‍ ലഭിക്കുക.

സൗജന്യ ഡെലിവെറിയും ഇന്‍സ്റ്റലേഷനും 2 വര്‍ഷത്തെ വാറണ്ടിയും ഈ സെറ്റുകള്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ബുക്കിംഗ് നടത്തി 14 ദിവസത്തിനുള്ളില്‍ ടിവി നാട്ടിലെത്തിക്കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ 30 ശതമാനം വിലക്കുറവ് ഈ ടിവികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

32, 39, 50, 55 ഇഞ്ച് എല്‍.ഇ.ഡി സെറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.

UAE, Dubai, Gitex shopper 2015, India, Free delivery,


SUMMARY: No more standing in long queues at airports to get your swanky flat-screen telly evaluated and the duty on it calculated before you can step out and gift it to your family back home.

Keywords: UAE, Dubai, Gitex shopper 2015, India, Free delivery,