Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ പരിഭ്രാന്തി പടര്‍ത്തി എമിറേറ്റ്‌സ് ഫ്‌ലൈറ്റും യുദ്ധ വിമാനവും കടലില്‍ വട്ടമിട്ട് പറന്നു

ദുബൈ: (www.kvartha.com 12.10.2015) എമിറേറ്റ്‌സ് വിമാനം ദുബൈയിലെ ചില ഭാഗങ്ങളില്‍ വട്ടമിട്ട് താഴ്ന്ന് പറന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. Emirates flight, UAE, Dubai,
ദുബൈ: (www.kvartha.com 12.10.2015) എമിറേറ്റ്‌സ് വിമാനം ദുബൈയിലെ ചില ഭാഗങ്ങളില്‍ വട്ടമിട്ട് താഴ്ന്ന് പറന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എമിറേറ്റ്‌സ് വിമാനത്തെ അകമ്പടി സേവിച്ച് യുദ്ധ വിമാനവുമുണ്ടായതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

എമിറേറ്റ്‌സ് എ380 ആണ് ദുബൈ മറീനയ്ക്ക് സമീപമുള്ള കടലിന് മുകളില്‍ വട്ടമിട്ട് പറന്നതെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ജുമൈറ ലേക്‌സ് ടവറുകള്‍ക്ക് മുന്‍പിലെ കടലിലും വിമാനം വട്ടമിട്ട് പറന്നതായി ഒരാള്‍ ട്വീറ്റ് ചെയ്തു.

അതേസമയം എല്ലാ ഊഹാപോഹങ്ങളേയും തള്ളിക്കൊണ്ടായിരുന്നു എമിറേറ്റ്‌സിന്റെ പ്രതികരണം. ചൊവ്വാഴ്ച പറക്കാനൊരുങ്ങുന്ന വിമാനം പരിശോധന പറക്കല്‍ നടത്തുകയായിരുന്നുവെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Dubai: An Emirates plane was seen flying very low while being accompanied by another aircraft over some parts of Dubai on Monday morning, Gulf News has learned.


SUMMARY: Dubai: An Emirates plane was seen flying very low while being accompanied by another aircraft over some parts of Dubai on Monday morning, Gulf News has learned.

Keywords: Emirates flight, UAE, Dubai,