Follow KVARTHA on Google news Follow Us!
ad

ഞെട്ടരുത്! ദുബൈയില്‍ നിന്നും അബൂദാബിയിലേയ്ക്കുള്ള ദൂരം 15 മിനിട്ടിലും കുറവ്!

ദുബൈ: (www.kvartha.com 13.10.2015) ദുബൈയില്‍ നിന്നും അബൂദാബിയിലേയ്ക്ക് 15 മിനിട്ടിനുള്ളില്‍ എത്താം. Dubai, Abu Dhabi, Hyper loop system,
ദുബൈ: (www.kvartha.com 13.10.2015) ദുബൈയില്‍ നിന്നും അബൂദാബിയിലേയ്ക്ക് 15 മിനിട്ടിനുള്ളില്‍ എത്താം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഭവിഷ്യാവാദിയായ പീറ്റര്‍ ഡയമണ്ടിസ് ആണിത് സാധ്യമാണെന്ന് വ്യക്തമാക്കിയത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എക്‌സ് െ്രെപസ് ഫൗണ്ടേഷന്റെ സ്ഥാപകനായ ഡയമണ്ടിസ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ചേര്‍ന്ന സി.ഇ.ഒമാരുടെ ഫോറത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദുബൈയില്‍ നിന്നും അബൂദാബിയിലേയ്ക്ക് വെറും 14.9 മിനിട്ടില്‍ യാത്ര ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം മുഖേനയാണിത് സാധ്യമാവുക.

ഗതാഗത സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഒന്നാണ് ഹൈപ്പര്‍ ലൂപ്പ് ടെക്‌നോളജി. ചരക്കു നീക്കത്തിനും യാത്രയ്ക്കും ഏറ്റവും വേഗതയുള്ള ഒന്നാണിത്.

ലക്ഷ്യ സ്ഥാനങ്ങള്‍ തമ്മില്‍ നീളത്തില്‍ ഒരു ട്യൂബ് നിര്‍മ്മിക്കും. നിയന്ത്രിത പരിസ്ഥിതിയുടെ സഹായത്തോടെ ഏറ്റവും വേഗതയില്‍ ഇതിലൂടെ ആളുകള്‍ക്ക് സഞ്ചരിക്കാനാകും.

Dubai, Abu Dhabi, Hyper loop system,


SUMMARY: Yes, it is possible to travel between Dubai and Abu Dhabi in less than 15 minutes, it was revealed by Peter Diamandis, one of the 21st century's groundbreaking futurists.

Keywords: Dubai, Abu Dhabi, Hyper loop system,