Follow KVARTHA on Google news Follow Us!
ad

ഹജ്ജ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ എണ്ണം അമ്പത്തെട്ടായി

വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം Hajj, Dead, Death Toll, Indians, New Delhi, Muslim pilgrimage, Twitter, National
ന്യൂഡല്‍ഹി:(www.kvartha.com 04/10/2015) വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അമ്പത്തെട്ടായതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എഴുപത്തെട്ട് ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. ഞായറാഴ്ച ട്വിറ്ററിലാണ് സുഷമാസ്വരാജ് ഇക്കാര്യം കുറിച്ചത്.

സെപ്തംബര്‍ 24ന് നടന്ന ദുരന്തത്തില്‍ ഏകദേശം എഴുനൂറ്റി അറുപത്തിയൊമ്പത് മുസ്ലിം തീര്‍ത്ഥാടകര്‍ മരിച്ചതായാണ് ഔദ്യോഗികസ്ഥിരികരണം. എന്നാല്‍ മാധ്യമങ്ങളടക്കമുള്ളവര്‍ മരണസംഖ്യ ആയിരം കടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. സെപ്തംബര്‍ 11ന് മക്കയിലെ ഗ്രാന്റ് മോസ്‌കോയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് പതിനൊന്ന് ഇന്ത്യക്കാരടക്കം നൂറിലേറെപേര്‍ മരിച്ചിരുന്നു



Also Read:വിജയ ബാങ്ക് കൊള്ള: പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചേരൂര്‍ ഭാഗങ്ങളില്‍ തെളിവെടുപ്പിന് വിധേയരാക്കി

Keywords: Hajj, Dead, Death Toll, Indians, New Delhi, Muslim pilgrimage, Twitter, National