Follow KVARTHA on Google news Follow Us!
ad

ദാദ്രി വീണ്ടും കലാപ ചൂടില്‍; അഖ്‌ലാഖ് വധത്തില്‍ പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു

ദാദ്രി: (www.kvartha.com 07.10.2015) ദാദ്രിയില്‍ വീണ്ടും സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ ഇരുപതുകാരനായ ജെയ് പ്രകാശ് ആത്മഹത്യ ചെയ്തതോടെയാണ് ദാദ്രി വീണ്ടും സംഘര്‍ഷഭരിതമായത്. Dadri incident, Murder, Muhammed Aqlaq, BJP,
ദാദ്രി: (www.kvartha.com 07.10.2015) ദാദ്രിയില്‍ വീണ്ടും സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ ഇരുപതുകാരനായ ജെയ് പ്രകാശ് ആത്മഹത്യ ചെയ്തതോടെയാണ് ദാദ്രി വീണ്ടും സംഘര്‍ഷഭരിതമായത്. മുഹമ്മദ് അഖ്‌ലാഖിന്റെ വധത്തില്‍ ഇയാളും പങ്കാളിയാണെന്ന സംശയത്തിലായിരുന്നു പോലീസ്.

അതേസമയം പോലീസ് പീഡനം താങ്ങാനാകാതെയാണ് പ്രകാശ് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൂലിപ്പണിക്കാരനായ ജയ് പ്രകാശ് വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

അഖ്‌ലാഖ് വധത്തിന്റെ പ്രതിപട്ടികയില്‍ പേരുള്ളതായി പോലീസ് പ്രകാശിനോട് പറഞ്ഞതായി ഒരു അയല്‍ വാസി പറഞ്ഞു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നും അയാള്‍ പറഞ്ഞു.

ദാദ്രിയില്‍ മാധ്യമ പ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുകയാണ് ഗ്രാമവാസികള്‍. പത്രങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആരോപണം. പ്രകാശിന്റെ മരണത്തെകുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.

Dadri incident, Murder, Muhammed Aqlaq, BJP,


SUMMARY: In another development which could further escalate tension in Dadri's Bisara village, a youth in his 20s allegedly committed suicide late morning on Tuesday. Moments after the death, his family alleged that the police were harassing the youth saying that he was part of the mob that killed Mohammad Akhlaq. The youth identified as Jai Prakash was a labourer.

Keywords: Dadri incident, Murder, Muhammed Aqlaq, BJP,