Follow KVARTHA on Google news Follow Us!
ad

പെമ്പിളൈ ഒരുമൈ പ്രക്ഷോഭത്തിന് ധാര്‍മ്മിക പിന്തുണ: എ.ഐ.എ.ഡി.എം.കെ

ട്രേഡ് യൂനിയന്‍ ചൂഷണത്തില്‍ നിന്നും മോചിതരായി മൂന്നാറിലെ പെമ്പിളൈ ഒരുമൈ നടത്തുന്ന പ്രക്ഷോഭത്തിന് ധാര്‍മ്മിക പിന്തുണയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ. കേരളത്തിലെ തമിഴ് തോ Kerala, Idukki, Thodupuzha, AIADMK supports Idukki protest.
തൊടുപുഴ: (www.kvartha.com 04.10.2015) ട്രേഡ് യൂനിയന്‍ ചൂഷണത്തില്‍ നിന്നും മോചിതരായി മൂന്നാറിലെ പെമ്പിളൈ ഒരുമൈ നടത്തുന്ന പ്രക്ഷോഭത്തിന് ധാര്‍മ്മിക പിന്തുണയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ. കേരളത്തിലെ തമിഴ് തോട്ടം തൊഴിലാളി മേഖലകളില്‍ അരങ്ങേറുന്ന കൊടിയ ചൂഷണമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തളളിക്കളഞ്ഞ് ഇത്തരം മുന്നേറ്റങ്ങള്‍ പിറക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ ജില്ലയിലെ തോട്ടം തൊഴിലാളി മേഖലയില്‍ ട്രേഡ് യൂനിയന്‍ രൂപീകരിക്കാന്‍ എ.ഐ.ഡി.എം.കെ ഒരുങ്ങുകയാണെന്നും ജില്ലാ സെക്രട്ടറി സോമന്‍ ഭാസ്‌ക്കരന്‍, സംസ്ഥാന കമ്മിറ്റി അംഗം പളനിസ്വാമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈക്ക് സാമ്പത്തികം അടക്കമുളള സഹായങ്ങളൊന്നും നല്‍കിയിട്ടില്ല. തമിഴ്‌നാട്ടിലെ ഒരു സംഘടനയുടെയും സഹായം ഇവര്‍ക്കില്ല. സ്ത്രീകള്‍ സ്വയം നടത്തിയ ഈ മുന്നേറ്റത്തി്‌ന്റെ അവകാശവാദം ഏറ്റെടുക്കുവാനുളള ചില തമിഴ് സംഘടനകളുടെ ശ്രമം ദുഷ്ടലാക്കോടെയാണ്. ട്രേഡ് യൂനിയനെതിരെയുണ്ടായതല്ല ഈ സ്ത്രീ മുന്നേറ്റം എന്നു വരുത്തി തീര്‍ക്കാന്‍ ചില രാഷ്ട്രീയ നേതാക്കളാണ് അന്‍വര്‍ ബാലശിങ്കത്തേപ്പോലുളളവരെ രംഗത്തിറക്കിയത്.
Kerala, Idukki, Thodupuzha, AIADMK supports Idukki protest.
 അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് തൊഴിലാളികളെ ഓഹരി ഉടമകളാക്കി ടാറ്റാ കമ്പനി കെ.ഡി.എച്ച്.പി രൂപീകരിച്ചത്. ഈ ചൂഷണതന്ത്രത്തിന് ട്രേഡ് യൂനിയനുകള്‍ കൂട്ടുനിന്നു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊന്നും ഇപ്പോള്‍ തൊഴിലാളികള്‍ക്കില്ല. ലയങ്ങളും ചികില്‍സാ സംവിധാനങ്ങളുമൊക്കെ ശോച്യാവസ്ഥയിലാണ്. ടാറ്റായുടെ മിച്ചഭൂമി എറ്റെടുത്ത് തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജോയിന്റ് സെക്രട്ടറി തോമസ് ജോസഫും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Idukki, Thodupuzha, AIADMK supports Idukki protest.