Follow KVARTHA on Google news Follow Us!
ad

അബുദാബിയില്‍ ഇനി ബസുകള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ മാത്രം

അബുദാബിയില്‍ ഇനി ബസുകളില്‍ യാത്ര ചെയ്യാന്‍ പ്രിപെയ്ഡ് കാര്‍ഡ് ഉപയോഗിക്കേണ്ടി വരും. പണം കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കി.Abu Dhabi, Prepaid bus charge, Bus stations, department of transport
ദുബായ്:(www.kvartha.com 04.10.2015) അബുദാബിയില്‍ ഇനി ബസുകളില്‍ യാത്ര ചെയ്യാന്‍ പ്രിപെയ്ഡ് കാര്‍ഡ് ഉപയോഗിക്കേണ്ടി വരും. പണം കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കി. ഇനി ബസുകളില്‍ പണം നേരിട്ട് കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനവും ഉജ്‌റ കാര്‍ഡ് സംവിധാനവും ഉണ്ടാകില്ല. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റേതാണ് നിര്‍ദേശം.

ഹാഫിലാത്ത് പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഇനി യാത്ര ചെയ്യാനാവൂ. യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് മാത്രം പണം നല്‍കിയാല്‍ മതിയാവും. ഈ കാര്‍ഡ് ബസില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രത്തില്‍ പഞ്ച് ചെയ്യുകയാണ് വേണ്ടത്.

ഹാഫിലാത്ത് കാര്‍ഡുകള്‍ മാസങ്ങള്‍ക്ക് മുമ്പേ നിലവില്‍വന്നിരുന്നെങ്കിലും പൂര്‍ണമായും ഇതിലേക്ക് മാറാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ബസ് സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍എന്നിവിടങ്ങളിലെല്ലാം ബസ് കാര്‍ഡുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഉണ്ട്.



Keywords: Abu Dhabi, Prepaid bus charge, Bus stations, department of transport