Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ ഒരു ഫ്‌ലാറ്റില്‍ നിന്നും പിടിയിലായത് 39 വീട്ടുജോലിക്കാരികള്‍

ഷാര്‍ജ: (www.kvartha.com 12.10.2015) ഷാര്‍ജയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും പിടിയിലായത് 39 വീട്ടുജോലിക്കാരികള്‍.UAE, Sharjah, House Maids, Detained,
ഷാര്‍ജ: (www.kvartha.com 12.10.2015) ഷാര്‍ജയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും പിടിയിലായത് 39 വീട്ടുജോലിക്കാരികള്‍. സര്‍വ്വരും തൊഴിലുടമകളില്‍ നിന്നും രക്ഷപ്പെട്ട് പുതിയ ജോലികളില്‍ പ്രവേശിച്ചവരാണ്. ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ അപാര്‍ട്ട്‌മെന്റിലാണിവര്‍ താമസിച്ചിരുന്നത്. ഇന്തോനേഷ്യ, ഫിലിപ്പൈന്‍ എന്നീ രാജ്യക്കാരാണ് ഭൂരിഭാഗവും.

പിടിയിലായവരില്‍ ഒരാള്‍ അവിഹിത ബന്ധത്തിലൂടെ ഗര്‍ഭം ധരിച്ച് കുഞ്ഞിന് ജീവന്‍ നല്‍കിയവളാണെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഒരു മണിയോടെ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്.

മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് കൂടുതല്‍ പണം സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു പിടിയിലായവര്‍.

Sharjah: Sharjah Police have arrested 39 housemaids who escaped from their sponsors and stayed in an apartment in Sharjah.


SUMMARY: Sharjah: Sharjah Police have arrested 39 housemaids who escaped from their sponsors and stayed in an apartment in Sharjah.

Keywords: UAE, Sharjah, House Maids, Detained,