Follow KVARTHA on Google news Follow Us!
ad

അറ്റ്‌ലസ് രാമചന്ദ്രന് തന്നാലാകുന്ന സഹായം; അറ്റ്‌ലസില്‍ നിന്നും സ്വര്‍ണം വാങ്ങി പ്രവാസികള്‍ മാതൃകയാകുന്നു

ദുബൈ: (www.kvartha.com 02.09.2015) അറ്റ്‌ലസ് രാമചന്ദ്രനെന്ന ഇന്ത്യന്‍ വ്യവസായിയുടെ അറസ്റ്റ് പ്രവാസ സമൂഹത്തെ മാത്രമല്ല, ലോക മലയാളികളെ ഞെട്ടിച്ചിരുന്നു.Atlas Ramachandran, Financial crisis, Atlas Group, UAE
ദുബൈ: (www.kvartha.com 02.09.2015) അറ്റ്‌ലസ് രാമചന്ദ്രനെന്ന ഇന്ത്യന്‍ വ്യവസായിയുടെ അറസ്റ്റ് പ്രവാസ സമൂഹത്തെ മാത്രമല്ല, ലോക മലയാളികളെ ഞെട്ടിച്ചിരുന്നു. പ്രമുഖ വ്യവസായി, നടന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിനുള്ള വിശേഷണങ്ങള്‍. ഒടുവില്‍ ലഭിക്കുന്ന റിപോര്‍ട്ടനുസരിച്ച് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്.

സാമ്പത്തീക പ്രതിസന്ധിയാണ് രാമചന്ദ്രനെ കുടുക്കിയതെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രവാസി സമൂഹം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. കൂടാതെ അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങി തങ്ങള്‍ക്കാകുന്ന സഹായങ്ങള്‍ അറ്റ്‌ലസ് ഗ്രൂപ്പിന് ലഭ്യമാക്കുക എന്ന സന്ദേശവും ഓണ്‍ലൈന്‍ വഴി പ്രചരിക്കുകയാണ്.

അറ്റ്‌ലസില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ ബില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് രാമചന്ദ്രനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

Atlas Ramachandran, Financial crisis, Atlas Group, UAE,


SUMMARY: The Indian community in the UAE and in the South Indian state of Kerala is in shock. A leading businessman, actor and social worker - Atlas Ramachandran, the owner of one of the largest jewellery chains in the Middle East, Atlas Jewellery – is in jail, and as per latest media reports denied bail.

Keywords: Atlas Ramachandran, Financial crisis, Atlas Group, UAE,