Follow KVARTHA on Google news Follow Us!
ad

മാഗിയിലും നിറപറയിലും മാത്രമല്ല ഉണക്ക മുന്തിരിയിലും മാരക വിഷം

മാഗിക്കും നിറപറയ്ക്കും പിന്നാലെ ഉണക്ക മുന്തിരി കഴിക്കുന്നതിലും നിരോധനം വരുമോ..? അമിതമായാല്‍ അമൃതും വിഷം എന്നല്ലേ... ഉണക്ക മുന്തിരിയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: (www.kvartha.com 06.09.2015) മാഗിക്കും നിറപറയ്ക്കും പിന്നാലെ ഉണക്ക മുന്തിരി കഴിക്കുന്നതിലും നിരോധനം വരുമോ..? അമിതമായാല്‍ അമൃതും വിഷം എന്നല്ലേ... ഉണക്ക മുന്തിരിയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിവിധ കടകളില്‍ നിന്നായി ശേഖരിച്ച ഉണക്ക മുന്തിരിയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ക്ലോര്‍പൈറിഫോസ് എന്ന മാരക കീടനാശിനി അളവിലും കൂടുതലായി ചേര്‍ക്കുന്നുണ്ടെന്നാണ് പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലാണ് പരിശോധന നടത്തിയത്.

 വിഷപദാര്‍ഥം ശരീരത്തില്‍ എത്തുന്നതുവഴി ക്യാന്‍സറിനും നാഡിരോഗങ്ങള്‍ക്കും കാരണമാകും എന്നാണ് പറയുന്നത്. കൂടാതെ ഗര്‍ഭിണികള്‍ ഇതു കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വളര്‍ച്ചയെ പോലും കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ക്ലോര്‍പൈറിഫോസ് നിരോധിച്ചതാണ്. ചെറിയ അളവില്‍ പോലും ഇവ ശരീരത്തില്‍ എത്തുന്നത് ഗുരുതര പ്രശ്‌നമാണ്. ഉണക്കമുന്തിരിയിലും മറ്റു ഉണക്ക പഴങ്ങളിലും എത്ര അളവ് കീടനാശിനി ഉപയോഗിക്കാം എന്നു ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നതും ഗുരുതര വീഴ്ചയാണ്.

Raisins, pesticides, chloroforms.


Keywords: Raisins, pesticides, chloroforms.