Follow KVARTHA on Google news Follow Us!
ad

ബൈക്കില്‍ ചുറ്റിയ റെക്കോര്‍ഡ്

പെട്ടെന്നൊരു ഭ്രാന്ത് കയറുമ്പോള്‍ ബൈക്കില്‍ ചാടിക്കയറിയൊരു പോക്കാണ്. Durga Charan Mishra & Smt. Jotshna Mishra (Wife, as a Pillion Rider), of Puri, Orissa has successfully completed his Bike Expedition across India, covering a distance of 21.146 km in 54 days.
(www.kvartha.com 06.09.2015) പെട്ടെന്നൊരു ഭ്രാന്ത് കയറുമ്പോള്‍ ബൈക്കില്‍ ചാടിക്കയറിയൊരു പോക്കാണ്. മടക്കം 10-15 ദിവസങ്ങള്‍ കഴിഞ്ഞാവും, പല യൂത്തന്‍മാരും ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇതെന്തൊരു ഭ്രാന്ത് എന്നു ചോദിച്ചിട്ടില്ലേ... ? എങ്കില്‍ ഇതേ ഭ്രാന്തുമായി ജീവിക്കുന്ന ദമ്പതികളുണ്ട് ഒഡീഷയില്‍. ഇവര്‍ക്ക് യാത്രകള്‍ വെറും ഭ്രാന്ത് മാത്രമല്ല, ലോകറെക്കോഡ് എന്ന ആഗ്രഹസാക്ഷാത്കാരം കൂടിയാണ്. ഒരു ബൈക്കുണ്ടെങ്കില്‍ ദുര്‍ഗ ചരണ്‍ മിശ്രയും ജ്യോത്സന മിശ്രയും പിന്നെയൊന്നും നോക്കില്ല. ചാടിക്കയറിയൊരു പോക്കാണ് കാണാത്ത ഇന്ത്യയുടെ കാഴ്ചകള്‍ തേടി. ഏറ്റവും കൂടുതല്‍ ദൂരം ബൈക്കില്‍ ഇന്ത്യ ചുറ്റിയ ദമ്പതിമാരെന്ന ലോക റെക്കോഡ് ഇവര്‍ തിരുത്തിക്കുറിച്ചിരിക്കുന്നു. 21,146 കിലോ മീറ്റര്‍ ദൂരം ഇവര്‍ ഇതുവരെ ചുറ്റിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്‌കാരങ്ങളും ഭാഷയും രുചിവൈവിധ്യങ്ങളും തിരിച്ചറിഞ്ഞു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലാണ് യാത്ര. 54 ദിവസം കൊണ്ടാണ് ബൈക്കില്‍ കൂടുതല്‍ ദൂരം ചുറ്റിയ ദമ്പതികളെന്ന റെക്കോഡ് ഇവര്‍ സ്വന്തമാക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ബൈക്കാണ് യാത്രയില്‍ കൂട്ട്. ഒഡീഷയിലെ പുരിയില്‍ നിന്ന് 2013 ഫെബ്രുവരി 27ന് രാവിലെയാണ് ഇരുവരുടെയും യാത്ര ആരംഭിക്കുന്നത്. 2013 ഏപ്രില്‍ 21ന് രാത്രി ഇരുവരും റെക്കോഡ് മറികടന്ന് മടങ്ങിയെത്തി.

യാത്ര വളരെ രസകരമായിരുന്നു. എല്ലാം പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ചെറുപ്പമായതു പോലെ തോന്നിയിരുന്നുവെന്നും ദുര്‍ഗ ചരണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ത്യയുടെ ഒട്ടുമിക്ക മുക്കിലും മൂലയിലുമെത്താന്‍ കഴിഞ്ഞു. ഇന്ത്യന്‍ ഹൈവേയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുവെന്നും പറയുന്നു ദുര്‍ഗ. റെക്കോഡ് നേട്ടം കൈവരിച്ചത് അറിയിച്ച് ദുര്‍ഗ ചരണ്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
 


SUMMARY: Durga Charan Mishra & Smt. Jotshna Mishra (Wife, as a Pillion Rider), of Puri, Orissa has successfully completed his Bike Expedition across India, covering a distance of 21.146 km in 54 days. He started his expedition on 27th feb.2013, 8.45 am and concluded it on 21st April, 8.15 pm with the aim to spared vital message of “Save Girl Child and Child Education”.