Follow KVARTHA on Google news Follow Us!
ad

ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് അധ്യാപകരുടെ മുന്നറിയിപ്പ്

ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് താല്‍ക്കാലിക അധ്യാപകരുടെ Warning, New Delhi, Allegation, National,
ഗൊരഖ്പൂര്‍: (www.kvartha,com 03.09.2015) ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് താല്‍ക്കാലിക അധ്യാപകരുടെ മുന്നറിയിപ്പ്. യുപിയിലെ ഒരുകൂട്ടം താല്‍ക്കാലിക അധ്യാപകരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ  പ്രകടനത്തിലാണ് കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപകരുടെ ഭീഷണി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനം തുടരുകയാണെന്നും ഇത് ഭാഷാപരമായ വിവേചനമാണെന്നും ഇവര്‍ ആരോപിക്കുന്നു.

2014ല്‍ സ്ഥിരാധ്യാപകര്‍ക്കും താല്‍ക്കാലിക ഉര്‍ദു അധ്യാപകര്‍ക്കും ശമ്പള വര്‍ധനവ്
അനുവദിച്ചപ്പോള്‍ ഹിന്ദി, സംസ്‌കൃതം അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. 7,500ല്‍ നിന്ന് 5000 ആക്കിയാണ് ഈ വിഭാഗത്തിലെ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ 14ന് ഡെല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ പ്രകടനം നടത്താനാണ് ഇവരുടെ തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മതംമാറുമെന്ന് വിദ്യാലയത്തിലെ അധ്യാപക സംഘടനയുടെ ജില്ലാ പ്രസിഡന്റ് അറിയിച്ചു.