Follow KVARTHA on Google news Follow Us!
ad

മോഡല്‍ ആത്മഹത്യയ്ക്ക് 89 വെബ്‌സൈറ്റുകള്‍ തെരഞ്ഞു; ഒടുവില്‍ ജീവനൊടുക്കിയത് ഇങ്ങനെ

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡല്‍ ആത്മഹത്യയ്ക്ക് മാര്‍ഗങ്ങള്‍ തേടി തെരഞ്ഞത് 89 Police, Business, National,
ബംഗളൂരു: (www.kvartha.com 05.09.2015) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡല്‍ ആത്മഹത്യയ്ക്ക് മാര്‍ഗങ്ങള്‍ തേടി തെരഞ്ഞത് 89 വെബ്‌സൈറ്റുകള്‍. ബംഗളൂരുവിലെ പ്രശസ്ത മോഡലും കണ്‍സള്‍ട്ടന്റുമായ ഇഷാ ഹാന്‍ഡയാണ് ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗ്ഗം അന്വേഷിച്ച് രണ്ടുദിവസം അലഞ്ഞത്.

ട്രെയിനിനു മുന്നില്‍ ചാടുക, വിഷം കഴിക്കുക, തൂങ്ങിമരിക്കുക, ശ്വാസംമുട്ടി മരിക്കുക എന്നിവയെക്കുറിച്ചെല്ലാം ഇഷ ആലോചിച്ചിരുന്നു. ഒടുവില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പറ്റിയ കെട്ടിടം അന്വേഷിച്ച് സര്‍ജാപുര്‍ റോഡ്, ഹരലുര്‍ റോഡ് എന്നിവിടങ്ങളിലൂടെ ഇവര്‍ ടാക്‌സിയില്‍ സഞ്ചരിച്ചു.

ഒടുവില്‍ എച്ച്എസ്ആര്‍ ലേഔട്ടിലെ ശോഭാ ക്ലാസിക് അപ്പാര്‍ട്ട്‌മെന്റ് ആത്മഹത്യക്കായി
തെരഞ്ഞെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ 13ാം നിലയില്‍ നിന്ന് താഴേക്കു ചാടി ഇഷ ജീവനൊടുക്കിയത്. ഇഷയുടെ ബാഗില്‍ നിന്ന് 250 ഗ്രാം കഞ്ചാവും ചില ഗുളികകളും കുരുക്കിട്ട ഒരു കയറും പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര സ്വദേശിനിയും അവിവാഹിതയുമായ ഇഷയ്ക്ക ഒരു ബിസിനസ് സ്ഥാപനത്തിന്റെ മേധാവിയുമായി പ്രണയമുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തിന് യാതൊരു കോട്ടവും സംഭവിച്ചിരുന്നില്ലെന്നും ഇഷയുടെ ആത്മഹത്യ തന്നെ വല്ലാതെ തളര്‍ത്തിയെന്നും കാമുകന്‍ പോലീസിനോട് പറഞ്ഞു.