Follow KVARTHA on Google news Follow Us!
ad

സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ സ്വതന്ത്രനാക്കണമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍; ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 29 വരെ നീട്ടി

ദുബൈ: (www.kvartha.com 29.09.2015) മലയാളി വ്യവസായിയും അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 29 വരെ നീട്ടിUAE, Dubai, Atlas Jewellery Group, Atlas Ramachandran,
ദുബൈ: (www.kvartha.com 29.09.2015) മലയാളി വ്യവസായിയും അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 29 വരെ നീട്ടി. അതേസമയം സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ തന്നെ സ്വതന്ത്രനാക്കണമെന്ന് ദുബൈ കോടതി ജഡ്ജി അലി അതിയ്യയോട് രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാമചന്ദ്രന്റെ ആവശ്യം കോടതി നിരസിച്ചു.

കേസിന്റെ ആദ്യ വാദം കേട്ട ജഡ്ജി അബ്ദുൽ മുഹ്സിൻ ഷീഅയാണ് ഔദ്യോഗീകമായി വിധിപറയേണ്ടതെന്നും അതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു അലി അതിയ്യ പറഞ്ഞത്.

കേസിന്റെ ആദ്യ വാദം നടന്ന സെപ്റ്റംബര്‍ 10ന് അബ്ദുൽ മുഹ്സിൻ ഷീഅ ആയിരുന്നു ന്യായാധിപന്‍. ഹമ്മാദ് അലിയാണ് രാമചന്ദ്രന്റെ അഭിഭാഷകന്‍.

കേസിന്റെ അടുത്ത വിചാരണയില്‍ അബ്ദുൽ മുഹ്സിൻ ഷീഅ എത്തുമെന്നും അപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമെന്ന ഹര്‍ജി സമര്‍പ്പിക്കാനുമാണ് അലി അതിയ്യ രാമചന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് യുഎഇയിലെ 15 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

UAE, Dubai, Atlas Jewellery Group, Atlas Ramachandran,


SUMMARY: MM Ramachandran, owner of the Atlas Jewellery Group has been further remanded to judicial custody until October 29.

Keywords: UAE, Dubai, Atlas Jewellery Group, Atlas Ramachandran,