Follow KVARTHA on Google news Follow Us!
ad

എന്നെ വിശ്വസിച്ചവരെ ഞാന്‍ ചതിക്കില്ല; ജീവിതം പണയം വച്ചും കടപ്പാട് തീര്‍ക്കും: അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബൈ: (www.kvartha.com 01.09.2015) വിശ്വസിച്ചവരെ ചതിക്കില്ലെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് മേധാവി രാമചന്ദ്രന്‍. Atlas Group, Atlas Jewellery, Ramachandran, UAE, Dubai,
ദുബൈ: (www.kvartha.com 01.09.2015)  വിശ്വസിച്ചവരെ ചതിക്കില്ലെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് മേധാവി രാമചന്ദ്രന്‍. ഇതുവരെ കാത്തുസൂക്ഷിച്ച വിശ്വാസ്യതയും സത്യസന്ധതയും കൈവിടാതെ ജീവിതം പണം വെച്ചും ഇപ്പോള്‍ നേരിടുന്ന സാമ്പത്തീക പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നെ വിശ്വസിച്ചവരെ ഞാന്‍ ചതിക്കില്ല. സര്‍ക്കാറായാലും ജനങ്ങളായാലും ബാങ്കുകളായാലും എന്നില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് ഞാന്‍ മൂലം പ്രതിസന്ധി ഉണ്ടാകാന്‍ അനുവദിക്കില്ല രാമചന്ദ്രന്‍ വ്യക്തമാക്കി.

സാമ്പത്തീക പ്രതിസന്ധിയില്‍ അകപ്പെട്ട് അറസ്റ്റിലായെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ദുബൈയിലെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ രാമചന്ദ്രനെ കണ്ടത്. ദുബൈയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുകയാണിപ്പോള്‍ ഇദ്ദേഹം. വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തിലാണ് രാമചന്ദ്രന്‍. അതേ സമയം ബാങ്കുകളുടെ ബാധ്യതകള്‍ തീര്‍ക്കാനുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


യുഎഇയിലെ പതിനഞ്ചോളം ബാങ്കുകളാണ് അറ്റ്‌ലസ് ഗ്രൂപ്പില്‍ നിന്നും ലഭിക്കേണ്ട കുടിശിഖയ്ക്കായി നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങിയത്.

സാമ്പത്തീക മാന്ദ്യവും സ്വര്‍ണ വിപണിയിലെ പ്രതിസന്ധിയുമാണ് സാമ്പത്തീക പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാപനത്തിനുള്ള വിശ്വാസ്യത കൈവിടാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തീക പ്രതിസന്ധി മറികടക്കാന്‍ ചില സ്ഥാപനങ്ങള്‍ വില്പന നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദുബൈയിലെ ബിസിനസ് സുഹൃത്തുക്കളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഉടന്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നെ വിശ്വസിച്ച ഒരാള്‍ക്കും നിരാശ ഉണ്ടാകാനുള്ള സാഹചര്യം ഞാനുണ്ടാക്കില്ല. അക്കാര്യത്തില്‍ എന്റെ ജീവിതം പണയം വച്ചും ഞാന്‍ പ്രശ്‌ന പരിഹാരം കണ്ടെത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകള്‍ മഞ്ജുവും രാമചന്ദ്രനൊപ്പം ദുബൈയിലുണ്ട്.

Atlas Group, Atlas Jewellery, Ramachandran, UAE, Dubai,


Keywords: Atlas Group, Atlas Jewellery, Ramachandran, UAE, Dubai,