Follow KVARTHA on Google news Follow Us!
ad

ബലിയില്ലാത്ത ബലിപെരുന്നാള്‍? ഹൈദരാബാദില്‍ മൃഗബലി നിരോധിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്

ഹൈദരാബാദ്: (www.kvartha.com 02.09.2015) ഹൈദരാബാദില്‍ മൃഗബലി നിരോധിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്. Hyderabad, Animal slaughter, Ban, Collector,
ഹൈദരാബാദ്: (www.kvartha.com 02.09.2015) ഹൈദരാബാദില്‍ മൃഗബലി നിരോധിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്. ഗണേശ ഉല്‍സവങ്ങളും ബലിപെരുന്നാളും അടുക്കുന്നതിനിടയിലാണ് കളക്ടര്‍ രാഹുല്‍ ബുജയുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ജില്ല അധികൃതര്‍. അറവ് ശാലകളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറി കഴിഞ്ഞു.

ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും മൃഗബലി നിരോധിക്കപ്പെട്ട നഗരമാണ് ഹൈദരാബാദ്. സെപ്റ്റംബര്‍ 17 മുതല്‍ 27 വരെയാണ് ഗണേശോല്‍സവങ്ങള്‍. സെപ്റ്റംബര്‍ 24നാണ് ബലിപെരുന്നാള്‍.

മൃഗങ്ങളേയും പക്ഷികളേയും കൊണ്ടുവരുന്നത് സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ കേസെടുക്കും.



SUMMARY: Hyderabad: Mr. Rahul Buja, Collector of Hyderabad issued orders banning slaughter of animals on the occasions of Ganesh Festivals and Eid-ul-Azha. District Administration has been issued orders for implementation of this law. The officials of the slaughter house have also been given instruction in this regard.

Keywords: Hyderabad, Animal slaughter, Ban, Collector,