Follow KVARTHA on Google news Follow Us!
ad

കണ്ണുകെട്ടിയ ഒരു മുസ്ലിം ചോദിക്കുന്നു, എന്നെ ആലിംഗനം ചെയ്യുമോ? പിന്നീട് സംഭവിച്ചത്?

ലോകത്ത് പല ഭാഗത്തും തീവ്രവാദം ശക്തമായ കാലമാണിത്. ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരില്‍ ചില മുസ്ലിം നാമധാരികള്‍ ഉണ്ടെന്നതിനാല്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ Muslim, Mumbai street, placard, terrorism, Yakub Memon, execution, When a blindfolded Muslim man asked for a hug
മുംബൈ: (www.kvartha.com 08.08.2015) ലോകത്ത് പല ഭാഗത്തും തീവ്രവാദം ശക്തമായ കാലമാണിത്. ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരില്‍ ചില മുസ്ലിം നാമധാരികള്‍ ഉണ്ടെന്നതിനാല്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നുണ്ട്. തീവ്രവാദികള്‍ വിശുദ്ധഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിച്ച് യുവാക്കളെ സ്വാധീനിക്കുന്നതൊഴിവാക്കാന്‍ ഉത്തര്‍പ്രദേശിലെ മദ്രസയില്‍ ഇസ്ലാമും തീവ്രവാദവും എന്ന വഷയത്തില്‍ ബിരുദ കോഴ്‌സ് പോലും തുടങ്ങിതും കഴിഞ്ഞദിവസം വാര്‍ത്തയായി. യുവാക്കള്‍ ഭീകര സംഘടനകളില്‍ ആകൃഷ്ടരാകാതിരിക്കാനായിരുന്നു ഇത്. മുസ്ലീം ആയതിന്റെ പേരില്‍ മാത്രം നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍ പലരും വിഷമത്തോടെ തുറന്നു പറഞ്ഞിട്ടുണ്ട്.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യഅ്ഖൂബ് മേമനെ തൂക്കിലേറ്റിയതോടെ മുംബൈയില്‍ മുസ്ലീം വിശ്വാസികള്‍ക്കെതിരായ എതിര്‍പ്പ് ഒന്നുകൂടി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്തകള്‍ക്കിടയില്‍ കഴിഞ്ഞദിവസം ഒരു മുസ്ലീം യുവാവ് മുംബൈയിലെ തെരുവിലൂടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നടന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി. മാധ്യമങ്ങളും ഇത് ശ്രദ്ധിച്ചു. ഞാന്‍ മുസ്ലീം ആണ്, എനിക്ക് നിങ്ങളെ വിശ്വാസമാണ്, നിങ്ങള്‍ക്ക് എന്നെ വിശ്വാസമാണെങ്കില്‍ ആലിംഗനം ചെയ്യാമോ എന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

കണ്ണുകെട്ടിയായിരുന്നു യുവാവിന്റെ നടത്തം. നടന്നു പോകുന്നതിനിടയില്‍ പലരും യുവാവിനെ ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു. ചിലര്‍ വ്യത്യസ്തമായ സംഭവം നോക്കി നില്‍ക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. മാസിം മുല്ല എന്നയാളാണ് ഈ യുവാവ്. ജനങ്ങളുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഒരു പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി ഇത്തരം പ്ലക്കാര്‍ഡ് പ്രകടനങ്ങള്‍ മുംബൈയിലെ തിരക്കേറിയ തെരുവുകളില്‍ പതിവ് കാഴ്ചയാണ്. എങ്കിലും അനവാശ്യ വിവാദങ്ങളുടെ പേരിലും തെറ്റിദ്ധാരണകളുടെ പേരിലും മുസ്ലീങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവാവിന്റെ പ്രകടനം മുംബൈ നഗരത്തിന് ഏറെ വ്യത്യസ്തമാണ് അനുഭവപ്പെട്ടത്. ഒരു മുസ്ലീം വിശ്വാസിയുടെ ആകുലതകളാണ് അയാള്‍ പങ്കുവച്ചത്.

Keywords: Muslim, Mumbai street, placard, terrorism, Yakub Memon, execution, When a blindfolded Muslim man asked for a hug