Follow KVARTHA on Google news Follow Us!
ad

സല്‍മാനെ കെട്ടാനുറച്ച് മൂന്നു വയസുകാരി; വീഡിയോ കണ്ടത് 7 ലക്ഷത്തോളം പേര്‍

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറിനോട് മൂന്നു Salman Khan is one of the most desired bachelors in Bollywood.
(www.kvartha.com 27.08.2015) ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ സല്‍മാന്‍ ഖാനോട് മൂന്ന് വയസുകാരി വിവാഹാഭ്യര്‍ഥന നടത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയാണ് തന്നെ വിവാഹം കഴിക്കാന്‍ സല്ലുവിനോട് ആവശ്യപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ  വീഡിയോ ഇതുവരെ കണ്ടത് 6,82,132 ആളുകളാണ്.

സല്‍മാന്‍ ഖാന്‍ തന്നെയാണ് ഓഗസ്റ്റ് 25ന് വീഡിയോ ഫെയിസ് ബുക്കില്‍ ഹൗ സ്വീറ്റ് എന്ന അടുക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. ഒരു ലക്ഷത്തോളം ലൈക്കും 12,100 ലേറെ ഷെയറും വീഡിയോയ്ക്ക് കിട്ടി. കുട്ടിയുടെ അമ്മയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 'മുന്നി ബദ്‌നാം ഹുയി' എന്ന ഗാനം പാടുന്ന കുട്ടി പാട്ടിനൊപ്പം ചുവട് വയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതുവരെ കൗമാരിക്കാരികളും, യുവതികളും പ്രണയം തുറന്നു പറയുകയും മനസില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ദബാങ് സ്റ്റാര്‍ പുതിയ പ്രണയിനിയുടെ വരവോടെ ആകെ ത്രില്ലടിച്ചിരിക്കുകയാണ്.

I want to marry Salman
How sweet :)
Posted by Salman Khan on Tuesday, 25 August 2015

SUMMARY: Salman Khan is one of the most desired bachelors in Bollywood. Not only grown ups, but young girls have also been seen expressing their love for the Dabangg Khan. And now, a three-year-old fan of his wants to marry the superstar.