Follow KVARTHA on Google news Follow Us!
ad

ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ വീണ്ടും നിവരുന്നു; പ്രകോപനമുണ്ടാക്കിയത് അമ്മ വിവാഹം ചെയ്യാനിരുന്നയാളുടെ മകനെ മകള്‍ പ്രണയിച്ചത്

അമ്മ ദാരുണമായി കൊല ചെയ്ത ഷീന ബോറയും മുന്‍ സ്റ്റാര്‍ ടിവി സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ മകനും പ്രണയത്തിലായിരുന്നുവെന്നു സുഹൃത്തുക്കള്‍. ഇരുവരും തമ്മില്‍ വളരെ അടുത്ത സ്‌നേഹബന്ധമാണുണ്ടായിരുന്നത്. 2012 അവസാനം Sheena Bora, who was allegedly murdered by her mother Indrani Mukerjea three years ago,
ന്യൂഡല്‍ഹി: (www.kvartha.com 27.08.2015) അമ്മ ദാരുണമായി കൊല ചെയ്ത ഷീന ബോറയും മുന്‍ സ്റ്റാര്‍ ടിവി സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ മകനും പ്രണയത്തിലായിരുന്നുവെന്നു സുഹൃത്തുക്കള്‍. ഇരുവരും തമ്മില്‍ വളരെ അടുത്ത സ്‌നേഹബന്ധമാണുണ്ടായിരുന്നത്. 2012 അവസാനം വിവാഹിതരാകാനിരിക്കുകയായിരുന്നു രാഹുലും ഷീനയുമെന്നു തങ്ങളില്‍ ചിലരോട് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍. ഷീനയുടെ അമ്മയാണ് അവളുടെ കൊലപാതകിയായ ഇന്ദ്രാണി മുഖര്‍ജിയെന്ന സത്യം രാഹുലാണ് പോലീസിനെ അറിയിച്ചതെന്നു കരുതുന്നു.

രാഹുലുമായുളള ഷീനയുടെ ബന്ധത്തില്‍ ഇന്ദ്രാണി വളരെ ഭീതിയിലായിരുന്നുവെന്നും അത് രാഹുലിന്റെ അച്ഛന്‍ പീറ്റര്‍ മുഖര്‍ജിയുമായുളള തന്റെ വിവാഹത്തെ ബാധിക്കുമോയെന്നു അവര്‍ സംശയിച്ചിരുന്നതായും ഷീനയുടെ വളരെയടുത്ത സുഹൃത്തുക്കള്‍ പറയുന്നു. സമൂഹത്തില്‍ തനിക്കുളള വില പോകുമോയെന്നും, ഷീന രാഹുലിനെ വിവാഹം ചെയ്താല്‍ ഇന്ദ്രാണിയുടെ മകളാണ് ഷീനയെന്ന രഹസ്യം പുറത്താകുമോയെന്നും അവര്‍ ഭയപ്പെട്ടു. താന്‍ വര്‍ഷങ്ങളായി ഒളിപ്പിച്ചുവച്ച ഷീനയെന്ന മകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തറിയുന്നത് അവരെ കൂടുതല്‍ ഭയപ്പെടുത്തിയെന്നു സുഹൃത്തുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

2012 ഏപ്രിലിലാണ് ഷീന ബോറ വധിക്കപ്പെടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക്മുമ്പ് വരെ കൊല്ലപ്പെട്ട ഷീന ഇന്ദ്രാണിയുടെ സഹോദരിയായിരുന്നുവെന്നായിരുന്നു പോലീസും നാട്ടുകാരുമടക്കമുളളവര്‍ കരുതിയിരുന്നത്. എന്നാല്‍ രാഹുലിന്റെ വെളിപ്പെടുത്തലോടെ ആ രഹസ്യം പുറത്തായി, ഇന്ദ്രാണി ഷീനയുടെ അമ്മയാണ്. ഷീനയെ കാണാതായതിന് പിന്നാലെ രാഹുലാണ് പോലീസില്‍ പരാതി നല്‍കിയത്. 2012 ഏപ്രില്‍ 24നാണ് കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയേയും ഇവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ്, ഡ്രൈവര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.


             
SUMMARY: Sheena Bora, who was allegedly murdered by her mother Indrani Mukerjea three years ago, had told close friends she planned to marry former Star TV CEO Peter Mukerjea’s son Rahul by the end of 2012.