Follow KVARTHA on Google news Follow Us!
ad

യുഎഇ ബാങ്കുകളില്‍ നിന്നും 550 മില്യണ്‍ ദിര്‍ഹവുമായി മലയാളി ജ്വല്ലറി ഉടമ മുങ്ങി

ദുബൈ: (www.kvartha.com 28.08.2015) മിഡില്‍ ഈസ്റ്റിലെ പ്രമുഖ ജ്വല്ലറിയുടെ സാമ്പത്തീക ബാധ്യതയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ 15ഓളം ബാങ്കുകള്‍ ദുബൈയില്‍ യോഗം ചേര്‍ന്നു.UAE, Dubai, Gold Jewellery Owner, Missing, Banks, Financial fraud,
ദുബൈ: (www.kvartha.com 28.08.2015) മിഡില്‍ ഈസ്റ്റിലെ പ്രമുഖ ജ്വല്ലറിയുടെ സാമ്പത്തീക ബാധ്യതയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ 15ഓളം ബാങ്കുകള്‍ ദുബൈയില്‍ യോഗം ചേര്‍ന്നു. 550 മില്യണ്‍ ദിര്‍ഹത്തിന്റെ ലോണെടുത്ത ജ്വല്ലറി ഉടമ തവണകള്‍ നിരന്തരമായി മുടക്കിയിരുന്നു. ചില ബാങ്കുകള്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ സെന്‍ട്രല്‍ ബാങ്കില്‍ സാമ്പത്തീക തട്ടിപ്പ് കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നുണ്ട്.

സ്വന്തം ജ്വല്ലറികളുടെ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുങ്ങിയ സ്വര്‍ണവ്യാപാരി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന പരസ്യവാചകത്തിലൂടെയാണ് ജ്വല്ലറി വിപണിയില്‍ ചുവടുറപ്പിച്ചത്. ആരോഗ്യരംഗത്തും സജീവമായിരുന്നു ജ്വല്ലറി ഉടമ.

ബാങ്കുകള്‍ ജ്വല്ലറി ഉടമയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ സെക്രട്ടറിയുടേയും ഫോണ്‍ സ്വിച്ച് ഓഫാണ്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വ്യാപാരി യുഎഇയില്‍ ആദ്യ ജ്വല്ലറി തുടങ്ങിയത്. പിന്നീട് കുവൈറ്റ്, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലായി ജ്വല്ലറികള്‍ സ്ഥാപിച്ചു. മാത്രമല്ല, ആരോഗ്യരംഗത്തും കമ്പനി മുതല്‍ മുടക്കി. കൂടാതെ ചില മലയാള സിനിമകളില്‍ മുഖം കാണിച്ച വ്യാപാരി ചില ചിത്രങ്ങളും നിര്‍മ്മിച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്നാണ് നിഗമനം.

കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്ന സൂചനകളുണ്ടായിരുന്നു.

അതേസമയം ഉടമയെക്കുറിച്ച് ജ്വല്ലറി ജീവനക്കാര്‍ക്കും വിവരമില്ല. കഴിഞ്ഞ മാസവും വിവിധ ബാങ്കുകളില്‍ നിന്നായി ഇദ്ദേഹം 50 മില്യണ്‍ ദിര്‍ഹം വായ്പയെടുത്തിരുന്നു. ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 125 കോടി ഇദ്ദേഹം വായ്പയെടുത്തതായും റിപോര്‍ട്ടുണ്ട്.
UAE, Dubai, Gold Jewellery Owner, Missing, Banks, Financial fraud,

SUMMARY: Dubai: Officials of 15 banks met in Dubai on Wednesday to discuss growing concerns over the financial health of a major jewellery chain which owes an estimated Dh550 million to them and has allegedly defaulted on payments, banking and industry sources told Gulf News. Some banks are planning to lodge a formal complaint of financial fraud with the Central Bank.

Keywords: UAE, Dubai, Gold Jewellery Owner, Missing, Banks, Financial fraud,