Follow KVARTHA on Google news Follow Us!
ad

ഫാമിലി വീസയിലാണോ നിങ്ങള്‍ ഒമാനിലെത്തിയത്? നിങ്ങള്‍ക്ക് ജോലിയുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ രാജ്യം വിടണം

മസ്‌ക്കറ്റ്: (www.kvartha.com 20.08.2015) ഫാമിലി വീസയില്‍ ഒമാനിലെത്തി ജോലിയില്‍ പ്രവേശിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം. On a family visa? Got a job in Oman? Then pack your bags
മസ്‌ക്കറ്റ്: (www.kvartha.com 20.08.2015) ഫാമിലി വീസയില്‍ ഒമാനിലെത്തി ജോലിയില്‍ പ്രവേശിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം. ഇവര്‍ക്ക് എം പ്ലോയ്‌മെന്റ് വീസയില്‍ തിരികെ രാജ്യത്തേയ്ക്ക് വരാമെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

ഇത്രയും നാള്‍ ഫാമിലി വീസ ഇന്റേണല്‍ ട്രാന്‍സ്ഫറിലൂടെ എം പ്ലോയ്‌മെന്റ് വീസയാക്കി മാറ്റാന്‍ സാധിക്കുമായിരുന്നു. എന്നാലിപ്പോള്‍ ഇത് സാധ്യമല്ല. ഫാമിലി വീസയിലെത്തി ജോലിയില്‍ പ്രവേശിച്ചയാള്‍ രാജ്യം വിടണം. പക്ഷേ എം പ്ലോയ്‌മെന്റ് വീസയില്‍ ഇയാള്‍ക്ക് തിരികെ ഒമാനിലെത്തി ജോലിയില്‍ പ്രവേശിക്കാം.


ഫാമിലി വീസയില്‍ ഒമാനിലെത്തി ജോലി ചെയ്യുന്ന സ്ത്രീകളെയാണിത് കൂടുതലായും ബാധിക്കുക. ഒമാന്‍ പോലീസിന്റെ ഈ തീരുമാനത്തെ ഭരണാധികാരികളും നിയമജ്ഞരും സ്വാഗതം ചെയ്തു.

ചിലരെങ്കിലും ഇതുവരെ ലഭിച്ചിരുന്ന ഇന്റേണല്‍ ട്രാന്‍സ്ഫര്‍ സൗകര്യം ദുരുപയോഗം ചെയ്തിരുന്നുവെന്നും അതിനാല്‍ തന്നെ പോലീസിന്റെ ഈ നീക്കം വളരെ നല്ലതാണെന്നുമാണ് ഇവരുടെ അഭിപ്രായം.



SUMMARY: Muscat: Expatriates living on family visas in Oman will now have to leave the country and return with an employment visa if they find work, an official from the Royal Oman Police has revealed.

Keywords: Oman, Family Visa, Employment Visa,