Follow KVARTHA on Google news Follow Us!
ad

ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചാല്‍ മോഡിക്ക് പൊന്നുകൊണ്ട് തുലാഭാരം

ലഖ്‌നൗ: (www.kvartha.com 22.08.2015) ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പൊന്നുകൊണ്ട് തുലാഭാരം നടത്തുമെന്ന് വിവാദ നേതാവ് ഫാറൂഖ് ഘോസിPM, Narendra Modi, Farooq Ghosi, Yakub Memon,
ലഖ്‌നൗ: (www.kvartha.com 22.08.2015) ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പൊന്നുകൊണ്ട് തുലാഭാരം നടത്തുമെന്ന് വിവാദ നേതാവ് ഫാറൂഖ് ഘോസി. തൂക്കിലേറ്റപ്പെട്ട മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭ എം.പിയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തി സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് ഫാറൂഖ്.

അബൂദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി സ്ഥലം ആവശ്യപ്പെട്ടു. അത് ലഭിക്കുകയും ചെയ്തു. രാജ്യത്തെ 20 കോടി മുസ്ലീങ്ങളുടെ വികാരം മാനിച്ച് അയോധ്യയില്‍ ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിന് പൊന്നുകൊണ്ട് തുലാഭാരം നടത്തും ഫാറൂഖ് പറഞ്ഞു.

ജൂലൈ 30നാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. ഈ മാസം ആദ്യമാണ് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ ഫാറൂഖ് കത്തയച്ചത്. മുംബൈ സ്‌ഫോടനവുമായി യാക്കൂബിന്റെ ഭാര്യയ്ക്ക് ബന്ധമില്ലെന്നും അവരെ തീവ്രവാദി കുടുംബമെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, യാക്കൂബിന്റെ ഭാര്യയ്ക്ക് രാജ്യസഭ സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

PM, Narendra Modi, Farooq Ghosi, Yakub Memon,


SUMMARY: Days after his controversial demand for a Rajya Sabha seat for the wife of Yakub Memon, who was hanged in the 1993 Mumbai blasts case, suspended Samajwadi Party leader Farooq Ghosi today said Muslims in the country would weigh the Prime Minister against gold if he rebuilds Babri mosque in Ayodhya.

Keywords: PM, Narendra Modi, Farooq Ghosi, Yakub Memon,