Follow KVARTHA on Google news Follow Us!
ad

ഓണത്തിന് പൂക്കളമിടൂ, സമ്മാനം നേടൂ; കെവാര്‍ത്ത ഒരുക്കുന്നു പൂക്കളം ഫോട്ടോ മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായി കെവാര്‍ത്ത വായനക്കാര്‍ക്കായി പൂക്കള ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഓണഘോഷത്തിന് നാട്ടിലൊരുക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങള്‍ക്കാണ് Kasaragod, Kerala, Onam-celebration, Kvartha, Competition, Winners, Photo, Prizes, Facebook Page
കാഞ്ഞങ്ങാട്: (www.kvartha.com 19.08.2015) ഓണാഘോഷത്തിന്റെ ഭാഗമായി കെവാര്‍ത്ത വായനക്കാര്‍ക്കായി പൂക്കള ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഓണഘോഷത്തിന് നാട്ടിലൊരുക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങള്‍ക്കാണ് സമ്മാനം ലഭിക്കുക. ഒന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയുടെ ഗിഫ്റ്റും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയുടെ ഗിഫ്റ്റും സമ്മാനമായി ലഭിക്കും. മറ്റു നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ബേബി ക്യാമ്പ് കാസര്‍കോടാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

മത്സരത്തില്‍ വ്യക്തികള്‍ക്കോ, കൂട്ടായ്മകള്‍ക്കോ പങ്കെടുക്കാം. ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയ്ക്കും പൂക്കളത്തിന്റെ ഫോട്ടോ അയക്കാം.

ഈ വര്‍ഷത്തെ ഓണത്തിന് ഒരുക്കിയ പൂക്കളമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് 'ഓണം 2015' എന്നെഴുതി ഇത് കാണത്തക്ക രീതിയിലായിരിക്കണം ചിത്രമെടുക്കേണ്ടത്. പൂക്കളത്തിന് മുന്നില്‍ മത്സരാര്‍ത്ഥികളില്‍ ഒരാളെങ്കിലും നില്‍ക്കുന്നതിന്റെ ഫോട്ടോയും ഒപ്പം അയക്കണം. കെവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് താഴെ പറയുന്ന രീതിയില്‍ പൂക്കളത്തിന്റെ ചിത്രങ്ങള്‍ അയക്കേണ്ടത്.

നിബന്ധനകള്‍: 

1. 2015 ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളത്തിന്റെ മൂന്ന് ദിശകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തുക. ഇതിലൊന്നില്‍ അപേക്ഷകരില്‍ ഒരാളെങ്കിലും പൂക്കളത്തിന് മുന്നില്‍ പോസ് ചെയ്തിരിക്കണം. സംഘടനകളോ, ക്ലബ്ബുകളോ ആണ് അപേക്ഷകരെങ്കില്‍ സംഘാടകര്‍ക്ക് തന്നെ പൂക്കളത്തിന് മുന്നില്‍ നിന്ന് പോസ് ചെയ്യാവുന്നതാണ്.

2. പകര്‍ത്തിയ പൂക്കളത്തെ കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കുക. ഉദാഹരണം: സ്‌കൂളില്‍ ഒരുക്കിയ പൂക്കളമാണെങ്കില്‍ സ്‌കൂളിന്റെ മേല്‍വിലാസവും, പങ്കെടുത്തയാളുടെയും മറ്റു വിവരങ്ങളും.

3. പൂക്കളത്തിന്റെ ചിത്രങ്ങളും, തയ്യാറാക്കിയവരുടെ വിവരങ്ങളും അപേക്ഷകരില്‍ ഒരാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി കെവാര്‍ത്തയുടെ ഫേസ്ബുക്ക് പേജില്‍ മെസേജ് വഴിയായി അയക്കുക (പൂക്കളത്തിന്റെ ഫോട്ടോയ്ക്ക് പോസ് ചെയ്തയാളായിരിക്കണം ഫേസ്ബുക്ക് വഴി കെവാര്‍ത്തയ്ക്ക് പൂക്കളം ഫോട്ടോ അയച്ചു തരേണ്ടത്). ഇതിനൊപ്പം പൂക്കളം ഒരുക്കുമ്പോള്‍ സാക്ഷികളായ രണ്ട് ആള്‍ക്കാരുടെ ഫോണ്‍ നമ്പറും പേരും ഫേസ്ബുക്ക് വിലാസവും ചേര്‍ക്കണം.

4. കെവാര്‍ത്ത നിര്‍ണയിക്കുന്ന ജ്യൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയുടെ പര്‍ച്ചേസ് കൂപ്പണും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 രൂപയുടെ പര്‍ച്ചേസ് കൂപ്പണും, ഏതാനും പേര്‍ക്ക് പ്രോത്സാഹന സമ്മാനകളും നല്‍കും. വിജയികളെ തിരഞ്ഞെടുക്കുന്നതിലും സമ്മാനങ്ങള്‍ നല്‍കുന്നതിലും കെവാര്‍ത്തയുടെ തീരുമാനം അന്തിമമായിരിക്കും.

5. ലോകത്തെവിടെയും ഉള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

6. മത്സരാര്‍ത്ഥികള്‍ കെവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കണം. ഒപ്പം ഫേസ്ബുക്ക് പേജിലെ Rating (Click 5 Stars), Write Review എന്നിവ ചെയ്തിരിക്കണം.

7. സാങ്കേതിക തകരാര്‍ മൂലമോ മറ്റോ മത്സരം നിര്‍ത്തിവെക്കുകയോ നിലച്ചുപോകുകയോ ചെയ്താല്‍ ബദല്‍ സംവിധാനം കണ്ടെത്തി, സമാന രീതിയിലോ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചോ മത്സരം പുനരാരംഭിക്കുന്നതാണ്.

8. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ സൗകര്യമനുസരിച്ചായിരിക്കും വിതരണം ചെയ്യുക.

9. ഓഗസ്റ്റ് 19 അത്തം ദിവസം മുതല്‍ 28 തിരുവോണ ദിവസം വരെയുള്ള ദിവസങ്ങളില്‍ ഒരുക്കിയ പൂക്കളത്തിന്റെ ചിത്രമാണ് മത്സരത്തിന് അയക്കേണ്ടത്.

10. സമ്മാനം നേടിയവരുടെ വിവരങ്ങള്‍ കെവാര്‍ത്തയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.

11. കെവാര്‍ത്തയുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരിക്കുന്നതല്ല.


Kasaragod, Kerala, Onam-celebration, Kvartha, Competition, Winners, Photo, Prizes, Facebook Page.


കെവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ്

Keywords: Kasaragod, Kerala, Onam-celebration, Kvartha, Competition, Winners, Photo, Prizes, Facebook Page, Kvartha Onam Pokkalam photo contest.