Follow KVARTHA on Google news Follow Us!
ad

മാതൃഭൂമിക്കെതിരായ എഴുത്തുകാരി ജെ. ദേവികയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മലയാള മനോരമ, മാതൃഭൂമി, മംഗളം തുടങ്ങി കേരളത്തിലെ പത്രമാധ്യമ രംഗത്ത് വളര്‍ന്നുവന്ന മ പത്ര സംസ്‌കാരത്തോട് വായനക്കാര്‍ക്കുള്ള എതിര്‍പ്പ് വര്‍ദ്ധിക്കുന്നു. ഈ പത്രമുത്തശിമാര്‍ക്കിടയിലൂടെ വാര്‍ത്തകള്‍ J. Devika, Stop, News paper, Back, Community, Hate, Mathrubhumi, Newspaper, Social media, Facebook.
തിരുവനന്തപുരം: (www.kvartha.com 07.08.2015) മലയാള മനോരമ, മാതൃഭൂമി, മംഗളം തുടങ്ങി കേരളത്തിലെ പത്രമാധ്യമ രംഗത്ത് വളര്‍ന്നുവന്ന മ പത്ര സംസ്‌കാരത്തോട് വായനക്കാര്‍ക്കുള്ള എതിര്‍പ്പ് വര്‍ദ്ധിക്കുന്നു. ഈ പത്രമുത്തശിമാര്‍ക്കിടയിലൂടെ വാര്‍ത്തകള്‍ എത്തുന്നതും അതു ജനങ്ങളിലെത്തുന്നതും ഓരോ പത്രാധിപ സമിതിയുടെയും ഇഷ്ടാനിഷ്ടങ്ങളില്‍ അധിഷ്ഠിതമായാണ്. ഇവര്‍ മാത്രമല്ല പത്ര മുത്തശിമാര്‍. ദീപിക, കേരള കൗമുദി, ചന്ദ്രിക, മാധ്യമം തുടങ്ങി ഈ നിര നീണ്ടതും തന്നെ. പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്‌കാരം എന്നതാണ് മാതൃഭൂമിയുടെ ടാഗ്‌ലൈന്‍. എന്നാല്‍ ഈ വാചകവും ഈ രീതികളുമായി ഒരു സാദൃശ്യവുമില്ലെന്നു കാട്ടി ഒരാള്‍ പരാതിയുമായെത്തിയാലോ? അത് എണ്ണിയെണ്ണി പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പത്രാധിപര്‍ക്ക് ഒരു തുറന്ന കത്ത് കൂടിയായാലോ? സംഭവം ബഹു ജോറായി.

എന്നാല്‍ അതു തന്നെ സംഭവിച്ചു. കത്ത് വൈറലാകാന്‍ പിന്നെ അധികം വൈകിയില്ല. ചരിത്ര പണ്ഡിതയും, അധ്യാപികയും എഴുത്തുകാരിയുമായ ജെ. ദേവികയാണ് ഈ തുറന്ന കത്തിലൂടെ മാതൃഭൂമി പത്രാധികപര്‍ക്ക് ഒരു തുറന്ന കത്തെന്ന പേരില്‍ പോസ്റ്റിട്ടത്. ഈ മാസം മുതല്‍ മാതൃഭൂമി വീട്ടില്‍ വരുത്തേണ്ടെന്നു തീരുമാനിച്ചതിലുളള കാരണങ്ങളാണ് കത്തില്‍ പറയുന്നത്. സമാന ചിന്താഗതിക്കാരായ നവമാധ്യമക്കാര്‍ കത്ത് ഏറ്റെടുത്തോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൊടിക്കുന്നു.

മാതൃഭൂമി പത്രാധിപര്‍ക്ക്, ഇതൊരു വിടവാങ്ങല്‍ കത്താണ് എന്നുപറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ദീര്‍ഘമായ ബന്ധങ്ങള്‍ പറഞ്ഞിട്ടു പിരിയുന്നതാണല്ലോ ഭംഗി അതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്. ഈ മാസം മുതല്‍ പത്രം വീട്ടില്‍ വരുത്തേണ്ട എന്നാണ് ഞാന്‍ തീരുമാനിച്ചിട്ടുളളത്. ആ തീരുമാനത്തിലെത്തിയതിനെക്കുറിച്ച് താങ്കളോട് പറയണമെന്നുണ്ട്. പത്രം നിര്‍ത്തുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണെന്നും ദേവിക വിശദീകരിച്ചു തുടങ്ങുന്നു. മുന്‍പ് പലപ്പോഴും ഇത്തരമൊരു തീരുമാനത്തിന്റെ വക്കോളമെത്തിയതാണ് ഞാന്‍.

കേരളീയ ബുദ്ധമത വിശ്വാസത്തെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന ദളിതര്‍ക്കെതിരേ വേണ്ടത്ര തെളിവില്ലാത്ത പ്രചരണം അഴിച്ചുവിട്ടപ്പോഴും, പലപ്പോഴും സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂര്‍ണ്ണമല്ലാത്ത വാര്‍ത്തകള്‍ കൊടുത്തു മുസ്ലീം വിരുദ്ധതയ്ക്കിടവരുത്തിയപ്പോഴും ഇനി ഈ പത്രം പണം കൊടുത്തു വാങ്ങേണ്ടതില്ല എന്നു കരുതിയതാണെന്നു ദേവിക പറയുന്നു. എന്നാല്‍ അന്നു പോലീസ് ഭാഷ്യം അപ്പടി പ്രചരിപ്പിച്ചത് നിങ്ങള്‍ മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് എന്നെ പിന്നോട്ടുവലിച്ചെന്നും അവര്‍ പറയുന്നു. എന്നാലിന്ന് മാതൃഭൂമിയുടെ ഹൈന്ദവ സ്വഭാവം അതിതീവ്രമാകുന്നുവെന്നു എനിക്ക് തോന്നുന്നു. ദേശീയത എന്ന ആശയങ്ങളിലാണല്ലോ മാതൃഭൂമി പത്രം ഉയര്‍ന്നു വന്നത്. എന്നാലിന്ന് നെഹ്‌റുവിയന്‍ ഗാന്ധിയന്‍ ദേശീയ ബോധങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെയാണോ പത്രം ഇന്നത്തെ നവലിബറല്‍ ഹൈന്ദവവാദ വേലിയേറ്റങ്ങളെ നേരിടുന്നത്? അല്ല എന്നതാണ് ദുഃഖകരമായ സത്യമെന്നും അവര്‍ പറയുന്നു. വിശ്വാസികളെ അതിന്റെ വഴിക്ക് വിടുക എന്നും ദേവിക പറയുന്നു. പത്രത്തില്‍ വന്ന സി.ആര്‍. പരമേശ്വരന്റെ ലേഖനത്തെയും അവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് മതിപ്പോടെ സംസാരിച്ചാണ് ദേവിക കത്ത് ചുരുക്കുന്നത്.

എന്തായാലും കത്ത് കത്തിപ്പടരാന്‍ അധികം വൈകിയില്ല. മാതൃഭൂമി വിരുദ്ധര്‍ ഒത്തുകൂടി സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് കത്തിന് നല്‍കിയത്. ഒരു പൊതുജന വികാരം ഉടലെടുത്തുവെന്നു തന്നെ പറയാം.
J. Devika, Stop, News paper,  Back,  Community, Hate, Mathrubhumi, Newspaper, Social media, Facebook.

Keywords: J. Devika, Stop, News paper,  Back,  Community, Hate, Mathrubhumi, Newspaper, Social media, Facebook.