Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്ക്ക് ഐഎസ്ആര്‍ഒയുടെ ഓണസമ്മാനം; ജിഎസ്എല്‍വി ഡി6, ജിസാറ്റ് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു

നാടിന് ഓണസമ്മാനമായി ഐഎസ്ആര്‍ഒ രണ്ടു ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി ഡി 6 The Indian Space Research Organisation has got successful rocket launches down to an art.
(www.kvartha.com 27.08.2015) നാടിന് ഓണസമ്മാനമായി ഐഎസ്ആര്‍ഒ രണ്ടു ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി ഡി 6 റോക്കറ്റിനൊപ്പം ജിസാറ്റ് 6 ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നു ഐഎസ്ആര്‍ഒ അവസാനമായി വിക്ഷേപിച്ച ഉപഗ്രഹത്തേക്കാള്‍ വലുതാണ് ഇപ്പോ വിക്ഷേപിച്ചിരിക്കുന്ന ജിസാറ്റ് 6 എന്നത് ഈ ദൗത്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 9 കിലോ മീറ്റര്‍/ സെക്കന്റാണ് പുതിയ ഉപഗ്രഹത്തിന്റെ ഏറ്റവും കൂടിയ വേഗത.

ഏറ്റവും പണച്ചെലവേറിയ പിഎസ്എല്‍വി സി28 ദൗത്യം നടത്തി ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചിരുന്നു. അഞ്ച് യുകെ സാറ്റലൈറ്റുകളാണ് അന്ന് വിജയകരമായി വിക്ഷേപിച്ചത്. ജൂലൈ പത്തിന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ബഹിരാകാശ വാഹനം വിക്ഷേപിച്ചത്.
   

 
SUMMARY: The Indian Space Research Organisation has got successful rocket launches down to an art. And today’s launch of GSLV-D6 with the GSAT-6 satellite. The satellite is heavier than the last GSAT class satellite launched from Sriharikota by ISRO, which makes this launch even more important.