Follow KVARTHA on Google news Follow Us!
ad

ഗുസ്തിക്കാരനെ ആളറിയാതെ വളഞ്ഞിട്ടുതല്ലിയ നാട്ടുകാര്‍ അടികൊണ്ടു തളര്‍ന്നു

പ്രശ്‌നം എന്താണെന്നു പോലും മനസിലാക്കാതെ അതില്‍ കയറി ഇടപെടുന്നത് ചിലരുടെ വര്‍ഗസ്വഭാവമാണ്. എന്നാല്‍ അതിന് മറുപണി കിട്ടുമ്പോഴായിരിക്കും ഇവര്‍ കാര്യം മനസിലാക്കുക. അപ്പോഴേക്കും ചിലപ്പോള്‍ അടികൊണ്ട് shopkeepers, Turkey, Irish tourist, Irish boxer fights off Turkish shopkeepers who attack him for accidentally dropping water bottles.
ഇസ്താംബുള്‍: (www.kvartha.com 27.08.2015) പ്രശ്‌നം എന്താണെന്നു പോലും മനസിലാക്കാതെ അതില്‍ കയറി ഇടപെടുന്നത് ചിലരുടെ വര്‍ഗസ്വഭാവമാണ്. എന്നാല്‍ അതിന് മറുപണി കിട്ടുമ്പോഴായിരിക്കും ഇവര്‍ കാര്യം മനസിലാക്കുക. അപ്പോഴേക്കും ചിലപ്പോള്‍ അടികൊണ്ട് തളര്‍ന്നിട്ടുണ്ടാവും. ദാ ഇതു അതുപോലൊരു സംഭവമാണ്.

ഒരു ഐറിഷ് ബോക്‌സിംഗ് താരമാണ് ഇതിലെ നായകന്‍. തുര്‍ക്കിയില്‍ ഒരു വിനോദയാത്രക്ക് എത്തിയ ഇയാള്‍ ഇസ്താംബുളിലെ ഒരു കടയില്‍ കയറിയപ്പോള്‍ ഒരു കൈയബദ്ധം പറ്റി. റെഫ്രിജറേറ്റില്‍നിന്ന് സോഫ്റ്റ് ഡ്രിങ്ക് എടുക്കുന്നതിനിടെ കുപ്പികളെല്ലാം ഒന്നിച്ചു നിലത്തു വീണു. ചിലത് പൊട്ടി. ഇതുകണ്ടു കടക്കരാരന് പിന്നെ കലിയിളകാന്‍ വല്ലതും വേണോ? കടക്കാരന്‍ ഒരു ഹോക്കി സ്റ്റിക്ക് എടുത്തു  ഗുസ്തിക്കാരനെ ഒരിടി.

 പിന്നെ നടന്നത് പൊരിഞ്ഞ തല്ലായിരുന്നു. കടയിലെ ജീവനക്കാരും അടുത്ത കടകളിലുള്ളവരുമെല്ലാം
വടിയും കസരയുമെല്ലാം എടുത്തു ഗുസ്തിക്കാരനെ വളഞ്ഞിട്ടു തല്ലി. ഇടികൊണ്ടാല്‍ പിന്നെ പറയാനുണ്ടോ, ഗുസ്തിക്കാരന്‍ കലിയിളകി അവരെ തിരിച്ചുതല്ലി. തല്ലു മൂത്തു, പക്ഷേ പിന്നെ വാങ്ങിച്ചുകൂട്ടിയതൊക്കെ കടക്കാരാണെന്നു മാത്രം. ഓരോരുത്തരായി വീണു. സിനിമയെ ഓര്‍മ്മിക്കുന്ന ആ കൂട്ടയിടി ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെ തല്ലുകഥ നാട്ടുകാരും അറിഞ്ഞു.

SUMMARY: When a mob of shopkeepers in Turkey turned on an Irish tourist, they didn’t realise he was a professional boxer. Incredible video shows the tourist lashing out at more than a dozen shopkeepers who attacked him with sticks and chairs.

Keywords: shopkeepers, Turkey, Irish tourist, Irish boxer fights off Turkish shopkeepers who attack him for accidentally dropping water bottles.