Follow KVARTHA on Google news Follow Us!
ad

19 മാസം പ്രായമുള്ള കുട്ടി മരിച്ചു; ഇന്ത്യന്‍ യുവതിക്ക് അമേരിക്കയില്‍ 14 വര്‍ഷം തടവ്

19 മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവതിയെ 14 വര്‍ഷം തടവിന് യു.എസ്. കോടതി ശിക്ഷിച്ചു. ശ്രദ്ധക്കുറവുമൂലമാണ് കുട്ടിമരിക്കാനിടയായെന്ന് പറഞ്ഞാണ് യുവതിയെ തടവിന് ശിക്ഷിച്ചത്. കിഞ്ചല്‍ പട്ടേല്‍ 29-year-old, Indian woman, 14 years in prison, Indian woman to serve 14 years in jail for death of toddler.
ന്യൂയോര്‍ക്ക്: (www.kvartha.com 28.08.2015) 19 മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവതിയെ 14 വര്‍ഷം തടവിന് യു.എസ്. കോടതി ശിക്ഷിച്ചു. ശ്രദ്ധക്കുറവുമൂലമാണ് കുട്ടിമരിക്കാനിടയായെന്ന് പറഞ്ഞാണ് യുവതിയെ തടവിന് ശിക്ഷിച്ചത്. കിഞ്ചല്‍ പട്ടേല്‍ (29) എന്ന യുവതിക്കാണ് തടവ് ശിക്ഷ. ശിവകുമാര്‍ മണി-തെന്‍മൊഴി രാജേന്ദ്രന്‍ ദമ്പതികളുടെ മകനായ ആദിത്യന്‍ ശിവകുമാറാണ് മരിച്ചത്.

കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കിഞ്ചലിനെ പിടികൂടിയത്. കുട്ടിയെ പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാക്കിയതിനും അന്വേഷണം തടസപ്പെടുത്തിയതിനും കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ മുറിവുകളാണ് കുട്ടിമരിക്കാനിടയായതെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.

കിഞ്ചലിന് നാല്‍പത് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കണമെന്നാണ് കരുതിയിരുന്നതെങ്കിലും അത് 14 വര്‍ഷമായി കുറയ്ക്കുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം ഇവരെ തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.



SUMMARY: A 29-year-old Indian woman will serve 14 years in prison in the US after she was found guilty for the death of a child in her care. Kinjal Patel pleaded under the Alford doctrine, in which a defendant does not admit guilt but concedes that there is enough evidence for conviction at trial, a report in the New haven Register said.
Keywords: 29-year-old, Indian woman, 14 years in prison, Indian woman to serve 14 years in jail for death of toddler.