Follow KVARTHA on Google news Follow Us!
ad

അമ്മ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി മകള്‍ കോടതിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 28.08.2015) സ്വന്തം മകളെ കൊലപ്പെടുത്തിയ ഇന്ദ്രാനി മുഖര്‍ജിയെന്ന വിഐപി അമ്മയെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ കൈയ്യേറുമ്പോള്‍ മറ്റൊരു പീഡന വാര്‍ത്തയും സമാനമായ പ്രാധാന്യം നേടുന്നു. Delhi University Student, Mother, Sexual Harassment, Court,
ന്യൂഡല്‍ഹി: (www.kvartha.com 28.08.2015) സ്വന്തം മകളെ കൊലപ്പെടുത്തിയ ഇന്ദ്രാനി മുഖര്‍ജിയെന്ന വിഐപി അമ്മയെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ കൈയ്യേറുമ്പോള്‍ മറ്റൊരു പീഡന വാര്‍ത്തയും സമാനമായ പ്രാധാന്യം നേടുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് സ്വന്തം അമ്മയ്‌ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

കുട്ടിക്കാലം മുതല്‍ മാതാപിതാക്കള്‍ തന്നെ മാനസീകവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. കുട്ടിക്കാലത്ത് എല്ലാ മാതാപിതാക്കളും ഇങ്ങനെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഹൈസ്‌ക്കൂളിലെത്തിയപ്പോഴാണ് സ്വന്തം അമ്മയുടെ വഴിപിഴച്ച സ്വഭാവം എനിക്ക് മനസിലായത്. അവര്‍ എപ്പോഴുമെന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അസഭ്യം പറയുകയും ചെയ്യും. സ്‌കൂളിലേയും കോളേജിലേയും സുഹൃത്തുക്കള്‍ക്കൊപ്പം എന്നെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

കോളേജിലെ മറ്റ് പരിപാടികളില്‍ പങ്കെടുക്കാനും രക്ഷിതാക്കള്‍ അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടി പറയുന്നു. പലപ്പോഴും ദിവസങ്ങളോളം തന്നെ മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും അവള്‍ പറഞ്ഞു.

കവിതയിലും നാടകത്തിലും മറ്റും താല്പര്യമുള്ള പെണ്‍കുട്ടി ഡെല്‍ഹി പോയട്രി സ്ലാം എന്ന പേരിലുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ അമ്മ സംഘാടകരെ വിളിച്ച് മകളെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം രക്ഷിതാക്കളെ ചില മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

Delhi University Student, Mother, Sexual Harassment, Court,


SUMMARY: If the Sheena Bora murder case, in which Star TV ex-CEO Peter Mukerjea's wife Indrani is accused of killing her own daughter, has shocked you out of your wits, here's more. In one of the rarest cases, a girl studying in a prestigious college of Delhi University has moved a Delhi court, alleging that her mother has sexually assaulted her several times.

Keywords: Delhi University Student, Mother, Sexual Harassment, Court,