Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് കൊലക്കയര്‍ വേണോ വേണ്ടേ ? നിങ്ങള്‍ക്കും പ്രതികരിക്കാം

വധശിക്ഷയുടെ നൈതികത സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ രാജ്യത്ത് ഇതിനോടകം Social Network, Controversy, Study, Justice, Article,
-ലീദ എ എല്‍

(www.kvartha.com 05.08.2015) വധശിക്ഷയുടെ നൈതികത സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ രാജ്യത്ത് ഇതിനോടകം നടന്നുകഴിഞ്ഞു. ഇനി വേണ്ടത് ഇതുസംബന്ധിച്ച തീരുമാനമാണ്. തൂക്കുകയര്‍ വേണമോ വേണ്ടയോ.

തലനാരിഴ കീറിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം ഇവിടം മുതലാകട്ടേ. കഴിഞ്ഞ വ്യാഴാഴ്ച യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമുതല്‍ സോഷ്യല്‍ മീഡിയില്‍ വന്‍ പ്രാധാന്യമാണ് വാര്‍ത്തക്ക് വന്നുകൊണ്ടിരിക്കുന്നത്.

ചിലര്‍ മേമന് രക്തസാക്ഷി പരിവേഷം നല്‍കുമ്പോള്‍ ചിലര്‍ നീതിന്യായ പീഠത്തിനും സര്‍ക്കാരിനും അഭിവാദ്യം അര്‍പ്പിക്കുന്നു. പക്ഷേ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് മേമന്റെ തൂക്കിക്കൊലയുടെ കാര്യകാരണങ്ങളിലേക്കല്ല. മറിച്ച് രാജ്യത്ത് കൊലക്കയറിന്റെ ആവശ്യമുണ്ടോ ഇല്ലയോ എന്നതാണ്. ഈ സംവാദത്തില്‍ ഇതിനോടകം നിരവധി പേര്‍ പങ്കെടുത്തുകഴിഞ്ഞു. അവയില്‍ ചിലത് ഇവിടെ കുറിക്കട്ടെ..

കഴിഞ്ഞ ജൂലൈ 30ന് അഞ്ചുമണിവരെ നീണ്ട നിയമപോരാട്ടത്തിനുശേഷം ആറരയോടെ മുംബൈ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി യാക്കൂബ് മേമനെ തൂക്കികൊല്ലുമ്പോള്‍ തോറ്റത് മാനവികതയാണ്. പുലര്‍ച്ചെ രണ്ടരക്കും വാദം കേള്‍ക്കാന്‍ സന്നദ്ധമായ സുപ്രീംകോടതിയുടെ തീരുമാനം രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ അന്തസും നിഷ്പക്ഷതയും നിലനിറുത്തി എന്നതില്‍ യാതൊരു സംശയവുമില്ല.  നിയമനടത്തിപ്പില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമം ശ്ലാഘനീയവുമാണ്.  എന്നാല്‍ ജുഡീഷ്യറിയുടെ തീര്‍പ്പുകള്‍ ഒരിക്കലും അന്തിമവാക്കാകുന്നില്ല.

അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നീതി സബ് കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ ലഭിച്ചേനേ. എല്ലാവരും പഠിക്കുന്നത് ഒരു നിയമമാണ്. പക്ഷേ ഓരോ ജഡ്ജിയും നിയമത്തെ കാണുന്നത് പലതരത്തിലാണെന്ന് മാത്രം. അത് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലായിരിക്കാം. ഹൈകോടതിയുടെ വിധിന്യായങ്ങള്‍ സുപ്രീംകോടതി തിരുത്തിയ ചരിത്രം എത്രതവണ നമ്മുക്ക് മുന്നിലുണ്ട്.

എന്താ ഇവര്‍ പഠിച്ച നിയമം രണ്ടായതുകൊണ്ടാണോ നീതിയും സത്യവും രണ്ടായി വ്യാഖ്യാനിക്കപ്പെട്ടത്. പരമോന്നത നീതിപീഠത്തിന്റെ ഡിവിഷന്‍ ബഞ്ചില്‍ പോലും രണ്ട് ജഡ്ജിമാര്‍ ഒരേവാദം കേട്ട് രണ്ട് വ്യത്യസ്ത വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത് യാക്കൂബ് മേമന്റെ കേസില്‍ മാത്രമല്ലെന്നും കൂടി ഓര്‍ക്കുക.  മേമനെ തുക്കികൊന്നതിന് ശേഷം സോഷ്യല്‍ മീഡിയില്‍ വന്ന കമന്റുകളിലൊന്നാണിത്.

വധശിക്ഷക്കെതിരായ നിലപാടിനു പ്രധാനകാരണം തന്നെ അവ ഒരിക്കലും തിരുത്താന്‍ സാധിക്കില്ല എന്നതുതന്നെ. തെറ്റ് മനുഷ്യസഹജമാണ്.  എത്ര സൂക്ഷ്മമായി പരിശോധിച്ചാലും നടപടിക്രമങ്ങളില്‍ എവിടെയെങ്കിലും പിഴവ് പറ്റികൂടെന്നില്ല. ഈ പിഴവിന്റെ സഹായം തേടിയാണ് പലരും കീഴ് കോടതികളില്‍ നിന്ന് അപ്പീലുമായി ഹൈകോടതിയിലേക്കും അവിടെയും വിധി എതിരാണെങ്കില്‍ സുപ്രീംകോടതിയിലേക്കും പോകുന്നത്.

എന്നാല്‍ അവിടെയും ഉണ്ടാകുന്ന വിധി യാതൊരു തെറ്റും കുറ്റവും ഇല്ലാത്തതാണെന്ന് എങ്ങനെ സമര്‍ഥിക്കാന്‍ കഴിയുമെന്നാണ് വധശിക്ഷക്ക് എതിരെ വാദിക്കുന്നവരുടെ ചോദ്യം. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ രാജ്യത്തിന്റെ ചെവലില്‍ സുരക്ഷിതമായി ഉണ്ണുകയും ഊട്ടുകയും വേണമെന്നാണോ വധശിക്ഷ റദ്ദാക്കണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന ചോദ്യവും വധശിക്ഷയെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്.

അപ്പോള്‍ രാജ്യത്ത് മരിച്ചുവീഴുന്നനിരപരാധികളുടെ ജീവന് യാതൊരു വിലയുമില്ലേ? എല്ലാ കുറ്റകൃത്യങ്ങള്‍ക്കും രാജ്യത്ത് വധശിക്ഷ നല്‍കിവരുന്നില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍മാത്രമേ സുപ്രീംകോടതിയും രാഷ്ട്രപതിയും ഒരുമനസ്സോടെ പ്രതിയെ തൂക്കുകയറിലേക്ക് പറഞ്ഞ് വിടുന്നുള്ളൂവെന്നും ഇവര്‍ വാദിക്കുന്നു.

അതേസമയം കൊലക്ക് കൊല എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അതൊരു കാട്ടുനീതിയാണെന്നുമുള്ള അഭിപ്രായവും മറുപക്ഷം ഉയര്‍ത്തുന്നുണ്ട്. ആരും കുറ്റവാളിയായി ജനിക്കുന്നില്ലെന്നും സമൂഹം അവനെ കൊലപാതകിയും മോഷ്ടാവും ഭീകരനുമാക്കി മാറ്റുകയുമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ അത്തരം ഭീകരവാദികളെ തൂക്കുകയറില്‍ തൂക്കുമ്പോള്‍ രാജ്യം നല്‍കുന്നത് ഒരു പാഠമാണെന്നും, അത് ബോധ്യപ്പെടുത്താന്‍ ഇത്തരം ശിക്ഷകള്‍ രാജ്യത്ത് നിലനിന്നേ പറ്റൂവെന്നും ചിലര്‍ പറയുന്നു.

അങ്ങനെയെങ്കില്‍ ഇതുവരെ നടപ്പിലാക്കിയ വധശിക്ഷകള്‍കൊണ്ട് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടില്ലെന്നും ഭീകരപ്രവര്‍ത്തനങ്ങളുടെയും കൊലപാതകത്തിന്റെയും തോത് ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നതെന്നും മനുഷ്യാവകാശപ്രവര്‍ത്തകരും ഇടതുപക്ഷ അനുഭാവികളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കിടന്ന് തല്ലുകൂടുമ്പോള്‍ അധ്യാപകന്‍ തല്ലും. എന്നും പറഞ്ഞ് വിദ്യാര്‍ഥികള്‍ തല്ലുകൂടാതിരുന്നിട്ടില്ല. പക്ഷേ ഭൂരിപക്ഷം ശിക്ഷയുടെ കാഠിന്യം പേടിച്ച് ക്ലാസില്‍ മിണ്ടാതിരിക്കും. ന്യൂനപക്ഷം തല്ല് വാങ്ങിക്കൊണ്ടേയിരിക്കും. മറുവാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

വധശിക്ഷ പരമാവധി ഒഴിവാക്കാനാണ് രാജ്യത്തെ നീതിന്യായ കോടതികള്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇതിലേക്കാണ്.  അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷക്ക് വിധിക്കാവു എന്നതാണ് സുപ്രീംകോടതി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. പുന പരിശോധനാ ഹരജിയും തിരുത്തല്‍ ഹരജിക്കും സുപ്രീംകോടതി അവസരം നല്‍കുന്നു.

ദയാഹരജികള്‍ വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠം ഇങ്ങനെ വധശിക്ഷക്ക് എതിരാകുമ്പോള്‍ നമ്മള്‍ മാത്രം ഈപ്പോഴും കൊലക്കയറിനെ പൂജിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍ നിരപരാധിയായ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഗോവിന്ദചാമിയെ പോലുള്ള ക്രമിനലിന് വേണ്ടി മനുഷ്യത്വം പറഞ്ഞുവരുന്നവര്‍ എന്തുകൊണ്ട് സൗമ്യക്കും അവരുടെ പാവപ്പെട്ട കുടുംബത്തിനും നിഷേധിക്കപ്പെട്ട മനുഷ്യാവകാശത്തെ കുറിച്ച് പറയുന്നില്ല.

അവളുടെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുത്തവരെ യാതൊരു ശിക്ഷയും നല്‍കാതെ നികുതി
പണം ഉപയോഗിച്ച് തീറ്റിപോറ്റുന്നതിലുള്ള വിരോധാഭാസം എത്രത്തോളമാണ്. അജ്മല്‍ കസബിനെയും കൂട്ടാളികളെയും പ്രതിരോധിക്കുന്നതിനിടെ വീരമൃത്യു വരിച്ച മലയാളി സന്ദീപ് ഉണികൃഷ്ണന്‍ അടക്കമുള്ള ധീരജവാന്‍മാരുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും എന്തുകൊണ്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നില്ലെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

ഇനി നിങ്ങളുടെ ഊഴമാണ്.  പ്രതികരിക്കാം, നിര്‍ഭയമായി കെ. വാര്‍ത്ത facebook page- ലൂടെ A Close Enconter Starts Now..
Social Network, Controversy, Study, Justice, Article.

Also Read:
കാസര്‍കോട് നഗരത്തില്‍ ഗുണ്ടാപിരിവ് സംഘം വാഴുന്നു; അന്ധഗായകരില്‍നിന്നും പണംതട്ടി
Keywords: Social Network, Controversy, Study, Justice, Article.

രാജ്യത്ത് കൊലക്കയര്‍ വേണോ വേണ്ടേ ? നിങ്ങള്‍ക്കും പ്രതികരിക്കാംRead: http://goo.gl/n99T6M
Posted by Kvartha World News on Wednesday, August 5, 2015