Follow KVARTHA on Google news Follow Us!
ad

ജമാഅത്തെ ഇസ്ലാമിക്ക് ഇനി സിനിമയും ഓണാഘോഷവും ഹറാമല്ല;മീഡിയാ വണ്ണില്‍ പ്രേമം സ്റ്റൈല്‍ ആഘോഷം

ജമാഅത്തെ ഇസ്ലാമിക്ക് ഇനി സിനിമയും ഓണാഘോഷവും ഹറാമല്ല. കെ.എല്‍. 10 പത്ത്Kozhikode, Conference, Muslim, Kerala,

കോഴിക്കോട് : (www.kvartha.com 26.08.2015) ജമാഅത്തെ ഇസ്ലാമിക്ക് ഇനി സിനിമയും ഓണാഘോഷവും ഹറാമല്ല. കെ.എല്‍. 10 പത്ത് എന്ന സിനിമ ജമാഅത്ത് വിദ്യാര്‍ത്ഥി നേതാവിന്റേതായി പുറത്തിറങ്ങിയത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള മീഡിയാ വണ്‍ ചാനലിലാണ് ഓണാഘോഷം പ്രേമം സ്റ്റൈലില്‍ പൊടിപൊടിച്ചത്.

ഇസ്‌ലാമിനെ ആചാര, അനുഷ്ഠാന ബന്ധിത കേവല മതമെന്നതിലുപരി ദാര്‍ശനികമായി സമീപിക്കുന്നുവെന്നും ,കേരളീയ മുസ്‌ലിം സമൂഹത്തിനിടയില്‍ ധൈഷണികമായി മുമ്പേ പറക്കുന്ന പക്ഷികളാണ് തങ്ങളെന്ന്  അവകാശപ്പെട്ടിരുന്ന ജമാഅത്തെ ഇസ്ലാമി മാധ്യമ രംഗത്തടക്കം കാല്‍ നൂറ്റാണ്ടിലധികമായി സജീവമായിരുന്നെങ്കിലും മുസ്ലീം സമുദായം  തൊടാന്‍ ഭയപ്പെട്ടിരുന്ന സിനിമാ രംഗത്തെ പുല്‍കിയിരുന്നില്ല. ഒരു പൊതു പത്രമായി ജമാഅത്തിന്റെ മുഖപത്രം പേരെടുത്തപ്പോഴും സിനിമ,ലോട്ടറി അടക്കമുള്ള പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ പോലും ഇന്നുവരെ പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരുന്നില്ല .

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമിയുടെ പോഷക പ്രസ്ഥാനങ്ങളില്‍ പ്രകടമായി തുടങ്ങിയ ഇസ്ലാംവിരുദ്ധ ലിബറല്‍ ചിന്തകളുടെ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ് മലയാള സിനിമാ മേഖലയിലേക്കുള്ള പുതിയ കാല്‍ വെയ്പ്പ്. ഇതിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് മലബാറിലെ മുസ്ലീം യുവാക്കളുടെ ചില പ്രകടനങ്ങളുമായി കൂട്ടിയിണക്കി പുറത്തിറങ്ങിയിരിക്കുന്ന 'കെ.എല്‍-10 പത്ത്'എന്ന പ്രണയ ചിത്രം.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒ വിന്റെ സംസ്ഥാന സമിതിയംഗമാണ്. കേവലം ഒരു വിദ്യാര്‍ത്ഥി നേതൃനിരയിലിരിക്കുന്നുവെന്നതിലുപരി ഇസ്ലാമിക ശരീഅത്തില്‍ ശാന്തപുരം അറബിക് കോളജില്‍ നിന്നും ബിരുദം എടുത്തയാള്‍ കൂടിയാണിദ്ദേഹം എന്നതാണ് ഏറേ കൗതുകകരം. സംവിധായകന്‍ മുഹ്‌സിന്‍ പരാരി
ജമാഅത്തിലെ പുതുതലമുറയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ആയി കെ.എല്‍ 10 പത്ത് എന്ന സിനിമയെ വിലയിരുത്താന്‍ ന്യായങ്ങളേറെയാണ്. സിനിമയിറങ്ങുന്നതിന് മുമ്പും ശേഷവും ജമാഅത്ത് വൃത്തങ്ങള്‍ ആഘോഷിക്കുകയായിരുന്നു കെ.എല്‍.10 പത്തിനെ. സംഘടനാ പ്രവര്‍ത്തകന്‍ ആദ്യമായി മുഖ്യധാര സിനിമ പിടിക്കുന്നതിന്റെ ആവേശം അവരുടെ നവമാധ്യമ സംവാദങ്ങളിലൂടെ വ്യക്തമാണ്.

ദൈവീക നിയമ സംഹിതകള്‍ക്ക് എതിരായി വര്‍ത്തിക്കുകയോ അതിലേക്ക് പ്രേരിപ്പിക്കുകയോ ചെയ്യുന്ന എല്ലാവിധ ചിന്തകളും കര്‍മ്മങ്ങളും സമ്പൂര്‍ണ്ണ പിഴവിലേക്കുള്ള (താഗൂത്ത്) വഴിയാണെന്നുള്ള ഇസ്ലാമിലെ തീക്ഷ്ണ ചിന്താഗതിക്കാരില്‍ ഒരാളായി ലോകം ചിത്രീകരിച്ച മൗലാന മൗദൂദിയുടെ നേതൃത്വത്തില്‍ 1948 ല്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമി കേരളത്തിലടക്കം പാരമ്പര്യ മുസ്ലീം  രാഷ്ട്രീയ-സംസ്‌ക്കാരത്തെയും പാരമ്പര്യ ആചാരങ്ങളെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്ന പ്രസ്ഥാനമായിരുന്നു.

അതിനാല്‍ മുഖ്യധാരാ മുസ്ലീം സമൂഹത്തിനിടയില്‍ ആഴത്തില്‍ വേരോട്ടം നടത്താന്‍ പ്രസ്ഥാനത്തിനായിരുന്നില്ലെങ്കിലും നയനിലപാടുകളിലെ ധാര്‍മ്മികതയും സൂക്ഷ്മതയും എതിരാളികളില്‍ പോലും പ്രസ്ഥാന വാഹകരെ ബഹുമാനത്തിനര്‍ഹരാക്കിയിരുന്നു. എന്നാല്‍ ജമാഅത്തിന്റെ അതേ കാലഘട്ടത്തില്‍ രൂപീകൃതമായ ഇന്ത്യയിലെ രാഷ്ട്രീയ സ്വയം സേവക് സംഘിനെ ഇന്ത്യയില്‍ മൂന്ന് സന്ദര്‍ഭങ്ങളില്‍ നിരോധിക്കപ്പെട്ടപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ജമാഅത്തിനെയും ഈ സന്ദര്‍ഭങ്ങളില്‍ നിരോധിച്ചതോടെയാണ് 'ഇസ്‌ലാമിക രാഷ്ട്രസംസ്ഥാപനം' എന്ന മുദ്രാവാക്യം ഇന്ത്യയില്‍ സ്വയം ഭയപ്പെടുത്തുന്ന ഒന്നായി ജമാഅത്ത് നേതൃത്വത്തിന് അസ്വസ്ഥതയുണ്ടാക്കാന്‍ തുടങ്ങിയത്.

പിന്നീട് പ്രസ്ഥാന സ്ഥാപകനെയും അദ്ദേഹത്തിന്റെ  ദര്‍ശനങ്ങളെ പോലും തള്ളിപ്പറയേണ്ടി വന്ന ജമാഅത്ത് ഒരു ദശകം മുന്‍പ് പുതിയൊരു യുവജനപ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയതോടെയാണ് ജമാഅത്തിന്റെ നയ നിലപാടുകളില്‍ പ്രകടമായി തന്നെയുള്ള ലിബറല്‍ ചിന്താഗതി രൂപപ്പെട്ടിരിക്കുന്നത്.

Cinema; New policy for Jama- ath, Kozhikode, Conference, Muslim, Kerala.


Also Read:
തൃക്കരിപ്പൂരില്‍ എഞ്ചിനീയറും ഭാര്യയും വിവരാവകാശ പ്രവര്‍ത്തകനും ഭാര്യയും ഏറ്റുമുട്ടി
Keywords: Cinema; New policy for Jama- ath, Kozhikode, Conference, Muslim, Kerala.