Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചി മാത്രം

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് നഗരം പദ്ധതിയില്‍ കേരളത്തില്‍ നിന്ന് കൊച്ചിമാത്രം. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് 98 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് ലക്ഷം മുതല്‍ ആറ് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് സ്മാര്‍ട്ട് നഗരം The union government on Thursday released the list of 98 cities that will be developed under the Smart
ഡല്‍ഹി: (www.kvartha.com 27.08.2015) കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് നഗരം പദ്ധതിയില്‍ കേരളത്തില്‍ നിന്ന് കൊച്ചിമാത്രം. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് 98 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് ലക്ഷം മുതല്‍ ആറ് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് സ്മാര്‍ട്ട് നഗരം പദ്ധതിയില്‍പ്പെടുത്തിയത്.

ഉത്തര്‍പ്രദേശില്‍ നിന്ന് പതിമൂന്നും, തമിഴ്‌നാട്ടില്‍ നിന്ന് പന്ത്രണ്ടും നഗരങ്ങള്‍ പട്ടികയിലുണ്ട്. ലക്ഷദ്വീപിലെ കവരത്തിയും സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയിലാണ്. അടുത്ത അഞ്ചുവര്‍ഷംകൊണ്ടു 48,000 കോടി രൂപയാണു സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രം നിക്ഷേപിക്കുകയെന്നു വെങ്കയ്യ നായിഡു പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു.



SUMMARY: The union government on Thursday released the list of 98 cities that will be developed under the Smart Cities mission. These cities together have a population of 13 crore, accounting for 35 per cent of India’s urban population. Names of two cities — one from Jammu and Kashmir and Uttar Pradesh each — are yet to be revealed.<