Follow KVARTHA on Google news Follow Us!
ad

വീണ്ടും ട്വിസ്റ്റ്; യുവതിയെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ ഫേസ്ബുക്കിലൂടെ 'പ്രശസ്തനായി' അറസ്റ്റിലായ യുവാവിനും ചിലത് പറയാനുണ്ട്

ന്യൂഡല്‍ഹി: (www.kvartha.com 25.08.2015) ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും ആരോപിച്ച് ജസ്ലീന്‍ കൗര്‍ എന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവ് നിരപരാധിയാണെന്ന് Jasleen Kaur, Delhi biker, Delhi University student, abused, Crimes against women, Delhi traffic
ന്യൂഡല്‍ഹി: (www.kvartha.com 25.08.2015) ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും ആരോപിച്ച് ജസ്ലീന്‍ കൗര്‍ എന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവ് നിരപരാധിയാണെന്ന് വിശദീകരണം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിയായ സര്‍വീത് സിംഗ് ചില കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ തിലക് നഗര്‍ ഏരിയയിലെ ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ യുവാവ് തന്നെ അശ്ലീലം പറഞ്ഞുവെന്നും ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു കൗറിന്റെ ആരോപണം. കൂടാതെ സര്‍വീത് സിംഗിന്റെ ചിത്രം അവര്‍ ഫേസ്ബുക്കില്‍ അപ്ലോഡും ചെയ്തു. ഇതിന് ശേഷമാണ് സര്‍വീതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സിഗ്‌നലില്‍ നിന്നും ഇടത്തേയ്ക്ക് പോകാന്‍ തയ്യാറായ തന്നെ കൗര്‍ ചീത്ത വിളിക്കുകയായിരുന്നുവെന്നാണ് സര്‍വീത് പറയുന്നത്. ചുവന്ന സിഗ്‌നല്‍ വീണതോടെ ഏതാനും വാഹനങ്ങള്‍ ബ്രേക്കിട്ടു. ഇതിന്റെ കൂട്ടത്തില്‍ സര്‍വീതിന്റെ ബൈക്കുമുണ്ടായിരുന്നു. ഇടത്തേയ്ക്ക് പോകേണ്ടതിനാല്‍ ബൈക്ക് മുന്‍പിലേയ്‌ക്കെടുത്ത സര്‍വീതിനെ കൗര്‍ ചീത്ത വിളിക്കുകയായിരുന്നു.

തനിക്ക് ഇടത്തേയ്ക്കാണ് പോകേണ്ടതെന്ന് സര്‍വീത് പറഞ്ഞെങ്കിലും യുവതി ഉടനെ ബൈക്കിന്റെ അടക്കം സര്‍വീതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിലിടുകയായിരുന്നു. ഇത് കടന്ന കൈയ്യായിപോയെന്നാണ് സര്‍വീതിന്റെ വിശദീകരണം.

അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കൗര്‍.

Jasleen Kaur, Delhi biker, Delhi University student, abused, Crimes against women, Delhi traffic


SUMMARY: Police said Delhi University student Jasleen Kaur was allegedly abused by the man at a traffic signal in Tilak Nagar area of west Delhi.

keywords: Jasleen Kaur, Delhi biker, Delhi University student, abused, Crimes against women, Delhi traffic