Follow KVARTHA on Google news Follow Us!
ad

25 വിദ്യാര്‍ത്ഥികളെങ്കിലുമുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി - മന്ത്രി മുനീര്‍

25 കുട്ടികള്‍ എങ്കിലും ഉള്ള എല്ലാ ബഡ്‌സ് സ്‌കൂളുകള്‍ക്കും എയ്ഡഡ് സ്‌കൂള്‍ പദവി നല്‍കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം. കെ മുനീര്‍. കുമളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസന Idukki, Kerala, School, Minister M.K. Muneer, Aided statues for schools.
ഇടുക്കി: (www.kvartha.com 28/08/2015) 25 കുട്ടികള്‍ എങ്കിലും ഉള്ള എല്ലാ ബഡ്‌സ് സ്‌കൂളുകള്‍ക്കും എയ്ഡഡ് സ്‌കൂള്‍ പദവി നല്‍കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം. കെ മുനീര്‍. കുമളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം, കുമളി ഗ്രാമപഞ്ചായത്ത് ഓഫീസ് സൗരോര്‍ജവത്കരണം, സംസ്ഥാന കുടുംബശ്രീമിഷന്‍ ബഡ്‌സ് സ്‌കൂളിന് നല്‍കിയ മിനി ബസ്, കുമളി പി .എച്ച്. എസ്സിയില്‍ പുതുതായി ആരംഭിച്ച മോര്‍ച്ചറി, 23 പട്ടികജാതിക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് മൂന്നു സെന്റ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ച്ു ഊര്‍ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൗരോര്‍ജം ഊര്‍ജ സംരക്ഷണ ഉപാധിയായി പരിഗണിക്കുന്നത് അഭിന്ദനാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബശ്രീകള്‍ വഴി ജൈവപച്ചക്കറി കൃഷിയും വിപണനവും വ്യാപിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

കുമളി ബസ് സ്റ്റാന്റ് പൊതുവേദിയില്‍ നടന്ന ചടങ്ങില്‍ പീരുമേട് എം. എല്‍. എ. ഇ. എസ് ബിജിമോള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം എം വര്‍ഗ്ഗീസ്, കെ .ഇ.എല്‍ ഡയറക്ടര്‍ കെ .എം. എ ഷുക്കൂര്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് മാണി, അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആന്‍സി ജെയിംസ്, ബി. സി ഭാസ്‌കരന്‍, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പൊന്‍രാജ്, വൈസ് പ്രസിഡന്റ് ജാന്‍സി മാത്യു, പഞ്ചായത്തംഗങ്ങളായ റ്റി. എന്‍ ശശി, ഷീബാ സുരേഷ്, എ. അബ്ദുള്‍ സലാം, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പെരുവന്താനം ഗ്രാമപഞ്ചായത്ത ലോകബാങ്ക് ധനസഹായത്തോടെ നിര്‍മ്മിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെയും കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെയും സംയുക്ത ഉദ്ഘാടനവും മന്ത്രി മുനീര്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പുതുതായി വാഹനം അനുവദിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Keywords: Idukki, Kerala, School, Minister M.K. Muneer, Aided statues for schools.