Follow KVARTHA on Google news Follow Us!
ad

മരിക്കുന്നതിനു മുമ്പ് മേമന്റെ അവസാന ആഗ്രഹം ഇതായിരുന്നു...!

1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമന് തന്നെ വധശിക്ഷയ്ക്ക് Jail, Supreme Court of India, Judge, Phone call, National,
നാഗ്പൂര്‍: (www.kvartha.com30.07.2015)1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമന് തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിനു മുമ്പ് ഒരേ ഒരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. മകളെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് മേമന്‍ ജയില്‍ അധികൃതരോട് അവസാനമായി അപേക്ഷിച്ചത്.

ഇക്കാര്യം ജയില്‍ അധികൃതര്‍  മേമന്റെ സഹോദരനെ അറിയിച്ചു. തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ മകളുമായി മേമന്‍ അവസാനമായി ഫോണില്‍ സംസാരിച്ചു. മകളുമായി സംസാരിച്ച ശേഷം യാക്കൂബിന് സന്തോഷവും ആശ്വാസവും അനുഭവപ്പെട്ടതായി സഹോദരന്‍ പറഞ്ഞു.

താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയാമെന്നും ഒരു അത്ഭുതത്തിന് മാത്രമേ തന്നെ രക്ഷിക്കാന്‍ സാധിക്കൂ എന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മേമന്‍ തന്റെ ബാരക്കിലെ ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനോട് പറഞ്ഞിരുന്നു. തൂക്കിലേറ്റുമെന്ന് ഉറപ്പിച്ചതോടെ അവസാന നിമിഷങ്ങളില്‍ മേമന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.

നേരത്തെ സുപ്രീംകോടതിയില്‍ മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സുപ്രീംകോടതിയില്‍ മേമന്‍ റിവ്യൂ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീംകോടതി തള്ളുകയും വധശിക്ഷയ്ക്ക് അനുമതി നല്‍കുകയുമായിരുന്നു.

എന്നാല്‍ കോടതിയില്‍ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം മേമനുണ്ടായിരുന്നു. സുപ്രീം കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് ഇദ്ദേഹം പല തവണ മേമന്‍ കോണ്‍സ്റ്റബിളിനോട് ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണം കഴിച്ച മേമന്‍ ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ഒരുപക്ഷെ അയാള്‍ തന്റെ മരണം മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ടാകാമെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു.
Yakub Memon wanted to meet his daughter before being hanged, Jail, Supreme Court of India, Judge, Phone call, National.


Also Read:
കെട്ടിടത്തില്‍നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു; മരിച്ചത് ബസിടിച്ച് ഭര്‍തൃമതി മരിച്ച കേസില്‍ അറസ്റ്റിലായ ഡ്രൈവറുടെ മകന്‍

Keywords: Yakub Memon wanted to meet his daughter before being hanged, Jail, Supreme Court of India, Judge, Phone call, National.