Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവുമൊത്ത് യാത്ര ചെയ്ത യുവതിയെ ലിഫ്റ്റിനുള്ളില്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമം; ഏഷ്യക്കാര്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 06/07/2015) ഭര്‍ത്താവുമൊത്ത് ലിഫ്റ്റില്‍ കയറിയ യുവതിയെ ശ്രീലങ്കന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു.UAE, Dubai, Lift, Sexual Assault, Asians,
ദുബൈ: (www.kvartha.com 06/07/2015) ഭര്‍ത്താവുമൊത്ത് ലിഫ്റ്റില്‍ കയറിയ യുവതിയെ ശ്രീലങ്കന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. കേസിന്റെ വിചാരണ ഇപ്പോള്‍ ദുബൈ ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. ദമ്പതികളുടെ പരാതിയില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികള്‍ രണ്ട് പേര്‍ മാത്രമാണ് കസ്റ്റഡിയിലുള്ളത്. ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലിഫ്റ്റിനുള്ളില്‍ കയറിയ യുവതിയെ അഞ്ച് പേരടങ്ങിയ സംഘം ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ ഭര്‍ത്താവ് എതിര്‍ത്തതോടെ സംഘം അയാളെ തള്ളി പുറത്താക്കാന്‍ ശ്രമിച്ചു. ലിഫ്റ്റ് ഒന്നാം നിലയിലെത്തിയപ്പോഴായിരുന്നു ഇത്. എന്നാല്‍ ഭാഗ്യവശാല്‍ ഭര്‍ത്താവ് ഭാര്യയേയും വലിച്ച് പുറത്തേയ്ക്കിടുകയായിരുന്നു. ഭര്‍ത്താവിനെ പുറത്താക്കി ലിഫ്റ്റിന്റെ വാതില്‍ അടയ്ക്കാനായിരുന്നു സംഘത്തിന്റെ ശ്രമം.

സംഭവം നടക്കുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദമ്പതികള്‍ ആരോപിക്കുന്നു.
UAE, Dubai, Lift, Sexual Assault, Asians,

SUMMARY: A woman and her husband reported group sexual assault by drunken men, the Dubai Criminal Court head.

Keywords: UAE, Dubai, Lift, Sexual Assault, Asians,