Follow KVARTHA on Google news Follow Us!
ad

കാമുകന് പണം നല്‍കാന്‍ ഭര്‍ത്താവിന് മുന്നില്‍ ഭാര്യയുടെ കിട്‌നാപ്പ് നാടകം; പ്രതികള്‍ അറസ്റ്റില്‍

കാമുകന് പണം നല്‍കാന്‍ ഭര്‍ത്താവിന് മുന്നില്‍ കിട്‌നാപ്പ് നാടകം കളിച്ച പ്രതികള്‍ പിടിയില്‍Srilanka, Insurance, Husband, Phone call, Complaint, World,
കൊളംബോ: (www.kvartha.com 28/07/2015) കാമുകന് പണം നല്‍കാന്‍ ഭര്‍ത്താവിന് മുന്നില്‍ കിട്‌നാപ്പ് നാടകം കളിച്ച പ്രതികള്‍ പിടിയില്‍. ശ്രീലങ്കയിലാണ് സംഭവം. ഒരു ഇന്‍ഷുറന്‍സ് കമ്പനി ഏജന്റും രണ്ട് കുട്ടികളുടെ മാതാവുമായ 35കാരിയാണ് കാമുകന് വേണ്ടി ഭര്‍ത്താവിനെ ചതിച്ച് പണം നേടാന്‍ ശ്രമിച്ചത്.

അവിവാഹിതനായ  സൈനികനുമായി യുവതിക്ക് ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഭാര്യയെ അകമഴിഞ്ഞ് വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന് ഇവരുടെ അവിഹിതബന്ധത്തെ പറ്റി അറിയില്ലായിരുന്നു.

യുവതി ഏറെ സമയവും ചെലവഴിച്ചിരുന്നത് കാമുകനോടൊപ്പമാണ്. ഇതിനിടെയാണ് കാമുകന് പണം ആവശ്യം വന്നത്. കാമുകനെ ഒരുപാട് സ്‌നേഹിക്കുന്ന യുവതി ഒടുവില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും പണം തട്ടി കാമുകന് നല്‍കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഇരുവരും കിഡ്‌നാപ് നാടകം ആസൂത്രണം നടത്തുകയും ചെയ്തു. കിട്‌നാപ്പുചെയ്യാനുള്ള ആളും റെഡിയായി.  കാമുകന്‍ തന്നെയായിരുന്നു കിഡ്‌നാപ്പര്‍. തുടര്‍ന്ന് കാമുകന്‍ യുവതിയുടെ ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് വിളിച്ച് ഭാര്യയെ കിട്‌നാപ്പ് ചെയ്തിരിക്കയാണെന്നും വിട്ടുകിട്ടണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

Srilanka, Insurance, Husband, Phone call, Complaint,അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി ഭര്‍ത്താവിനോട് ഫോണിലൂടെ കരഞ്ഞുകൊണ്ട് പറയുകയും ചെയ്തു. കാമുകനും ഇതാവര്‍ത്തിച്ചു. ഇതോടെ ഭാര്യയെ നഷ്ടപ്പെടുമെന്ന ഭയത്താല്‍ പണം കൊടുക്കാന്‍ ഭര്‍ത്താവ് തയ്യാറായി. എന്നാല്‍ പണം നല്‍കി കഴിഞ്ഞ് ഭാര്യയെ കിഡ്‌നാപര്‍ കൊന്നാലോ എന്ന് ഭയന്ന് ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടു.

പോലീസ് അന്വേഷണത്തിലാണ് യുവതിയേയും കാമുകനായ പട്ടാളക്കാരനേയും കൈയ്യോടെ പിടികൂടുന്നത്. ഭാര്യയെ അകമഴിഞ്ഞ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് അവരുടെ അവിഹിതബന്ധത്തെപ്പറ്റി അറിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്കും വിശ്വാസവും സ്‌നേഹവുമായിരുന്നു ഇയാള്‍ക്ക് ഭാര്യയോട്.