Follow KVARTHA on Google news Follow Us!
ad

പ്രേമത്തെ പിന്തുണയ്ക്കാത്തത് അസൂയ കൊണ്ടെന്നു വിവാദം; മമ്മൂട്ടിയെ പിന്തുടരാന്‍ ഒരുങ്ങി കൂടുതല്‍ പ്രമുഖര്‍

സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് വന്‍തോതില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിനമക്കാരുടെ സംഘടനകള്‍ താല്‍പര്യം കാണിക്കാതിരുന്നതിനു പിന്നില്‍ Thiruvananthapuram, Mammootty, Cinema, Kerala, Theater, film, Premam Malayalam Hit Movie, Download,
തിരുവനന്തപുരം: (www.kvartha.com 05.07.2015) സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് വന്‍തോതില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിനമക്കാരുടെ സംഘടനകള്‍ താല്‍പര്യം കാണിക്കാതിരുന്നതിനു പിന്നില്‍ പച്ചയായ അസൂയ. പറയുന്നത് സിനിമക്കാര്‍ തന്നെയാണ്. പരസ്യമായല്ലെന്നു മാത്രം. ഏതാനും ദിവസങ്ങളായി സിനിമാരംഗത്ത് സജീവ ചര്‍ച്ചയായി മാറിയ പ്രേമം വിവാദം കൊഴുക്കുന്നത് ഈ രൂപത്തിലാണ്.

സമീപകാലത്ത് ഇത്രയധികം പണംവാരിയ മലയാളം സിനിമ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, പരാജയം ഏറ്റുവാങ്ങിയ സിനിമകളുടെ നിര്‍മാതാക്കളും സംവിധായകരും ഉള്‍പ്പെടുന്ന സംഘടനകള്‍ പ്രേമം നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ പരാതി അവഗണിക്കുകയാണത്രേ ഉണ്ടായത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മാത്രമല്ല സംവിധായകരുടെ സംഘടനയിലും അംഗമാണ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ അന്‍വര്‍. രണ്ടില്‍ നിന്നുമാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്. തന്റെ സിനിമയുടെ പകര്‍പ്പു പ്രചരിക്കുന്നു എന്ന പരാതിയോട് സംഘടനകള്‍ സ്വീകരിച്ച തണുപ്പന്‍ നയത്തില്‍ പ്രതിഷേധിച്ചാണിത്. രാജി പ്രഖ്യാപിച്ചിട്ടു ദിവസങ്ങളായെങ്കിലും ഔദ്യോഗികമായ കത്തു കൊടുത്തിട്ടില്ല. ഉടന്‍ കൊടുക്കുമെന്നാണ് ശനിയാഴ്ചയും അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ മാസം 21നാണ് പ്രേമം വ്യാജമായി അപ് ലോഡ് ചെയ്തതും വ്യാപകമായി ഡൗണ്‍ലോഡ് ചെയ്തതും പുറത്തുവന്നത്. സെന്‍സര്‍ കോപ്പി എന്ന് വാട്ടര്‍മാര്‍ക്കുള്ളതാണ് ഈ പ്രിന്റെന്നും പിന്നീടു വ്യക്തമായി.

ഒരു വിഭാഗം നിര്‍മാതാക്കളുടെയും സംവിധായകരുടെയും മാത്രമല്ല, യുവനടന്‍ നിവിന്‍ പോളിയുടെ ചിത്രം സൂപ്പര്‍ഹിറ്റായതില്‍ അലോസരമുള്ള ചില പ്രമുഖ താരങ്ങളും അസൂയക്കാരുടെ പട്ടികയിലുണ്ടെന്ന് പറയപ്പെടുന്നു. അതിനിടെ ഇത്തരം ചര്‍ച്ചകള്‍ പരക്കുന്നതിനിടയിലാണ് മമ്മൂട്ടി പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി എത്തിയത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് രാജമാണിക്യത്തിന്റെ സംവിധായകനാണ് അന്‍വര്‍ റഷീദ്. മമ്മൂട്ടിയുടെ ചുവടുപിടിച്ച് മറ്റു പലരും രംഗത്തെത്തുമെന്നും അന്‍വറിന്റെ രാജി സ്വീകരിക്കപ്പെടില്ലെന്നുമാണു സൂചന. അതിനിടെ, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹലാജ് നിഹലാനി അടുത്ത ദിവസം തന്നെ കേരളത്തിലെത്തുമ്പോള്‍ ചില അംഗങ്ങള്‍ക്കെതിരേ പരാതി പറയാന്‍ പല സിനിമകളുടെയും അണിയറക്കാര്‍ ഒരുങ്ങിയിരിക്കുകയുമാണ്.
Thiruvananthapuram, Mammootty, Cinema, Kerala, Theater, film, Premam Malayalam Hit Movie, Download, Censor Copy, Premam, Anwar Rasheed, What's behind Premam film director's resignation.

Keywords: Thiruvananthapuram, Mammootty, Cinema, Kerala, Theater, film, Premam Malayalam Hit Movie, Download, Censor Copy, Premam, Anwar Rasheed, What's behind Premam film director's resignation.