Follow KVARTHA on Google news Follow Us!
ad

അധ്യാപകരുടെ ശ്രദ്ധ തെറ്റുന്നു; വിദ്യാര്‍ത്ഥിനികളുടെ കുട്ടിയുടുപ്പ് നിരോധിച്ചു

വിദ്യാലയങ്ങളില്‍ നിന്നും കുട്ടിയുടുപ്പ് നിരോധിക്കുന്നു. ഇറുകിയതും നീളം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ London, Parents, Complaint, Teacher, World,
ലണ്ടന്‍: (www.kvartha.com 04/07/2015) വിദ്യാലയങ്ങളില്‍ നിന്നും കുട്ടിയുടുപ്പ് നിരോധിക്കുന്നു. ഇറുകിയതും നീളം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നാല്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ശ്രദ്ധതിരിയുമെന്ന കാരണത്താലാണ് കുട്ടിയുടുപ്പ് നിരോധിക്കുന്നത്.

ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്‌ഷെയറിലെ ഒരു ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പല്‍  വിദ്യാര്‍ത്ഥിനികള്‍ കുട്ടിയുടുപ്പ് ധരിച്ചുവരുന്നത് നിരോധിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ശരിയായ രീതിയിലുള്ള വസ്ത്രം ധരിച്ചു വന്നാല്‍ മാത്രമേ സ്‌കൂളില്‍ പ്രവേശനം അനുവദിക്കൂ എന്നും പ്രിന്‍സിപ്പല്‍ ഡോ. റോവേന ബ്ലങ്കോവ് പറഞ്ഞു.

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന സപ്തംബര്‍ മുതല്‍ നിയമം നിലവില്‍ വരും. അതേസമയം സ്‌കൂള്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ചൂടുള്ള സമയങ്ങളില്‍ കുടിയുടുപ്പ് ധരിക്കുന്നത് തങ്ങള്‍ക്ക് സൗകര്യമാണെന്നാണ് ചില വിദ്യാര്‍ത്ഥികളുടെ വാദം. ഒരുവിഭാഗം രക്ഷിതാക്കള്‍ സ്‌കൂള്‍ തീരുമാനത്തെ അനുകൂലിച്ചു. അതേസമയം, ഏതു വസ്ത്രം ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ അവകാശത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൈ കടത്തുന്നത് ശരിയല്ലെന്നാണ് ചില രക്ഷിതാക്കളുടെ വാദം.

എന്നാല്‍, വിവാദങ്ങള്‍ക്ക് ചെവികൊടുക്കാന്‍ തങ്ങള്‍ക്ക് സമയമില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. നല്ല നിലയില്‍ പഠനം നടത്തുന്ന സ്‌കൂള്‍ ആണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു പരാതിയുമില്ല. അതുപോലെത്തന്നെ പ്രധാനമാണ് അധ്യാപകരുടെയും ആണ്‍കുട്ടികളുടെയും ശ്രദ്ധയും. വിദ്യാര്‍ത്ഥിനികള്‍ കുട്ടിയുടുപ്പിട്ട് വന്നാല്‍ പഠിപ്പിക്കുമ്പോള്‍ മിക്ക അധ്യാപകരുടേയും ശ്രദ്ധ വിദ്യാര്‍ത്ഥിനികളുടെ ശരീരത്തിലായിരിക്കും. അതുപോലെത്തന്നെയാണ് ആണ്‍കുട്ടികളുടെ കാര്യവും.
UK school headmistress bans girls from wearing ‘distracting’ skirts, London, Parents, Complaint, Teacher, World.



Keywords: UK school headmistress bans girls from wearing ‘distracting’ skirts, London, Parents, Complaint, Teacher, World.