Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനില്‍ സൈനിക തീവണ്ടി കനാലിലേക്ക് മറിഞ്ഞ് പന്ത്രണ്ട് മരണം

പാകിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ സൈനിക തീവണ്ടി കനാലിലേക്ക് മറിഞ്ഞ്. An army train in Pakistan fell down to canal while crossing a bridge.
ഇസ്ലാമബാദ്: (www.kvartha.com 02/07/2015) പാകിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ സൈനിക തീവണ്ടി കനാലിലേക്ക് മറിഞ്ഞ് നാല് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ മരിച്ചു.

കനാലിനു കുറുകെയുള്ള പാലം മുറിച്ചു കടക്കവെയാണ് തീവണ്ടിയുടെ നാല് ബോഗികള്‍ പാളം തെറ്റിയത്. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തെന്ന് അധികൃതര്‍ പറഞ്ഞു.

ചരക്ക് കയറ്റിയ 21 ബോഗികളും ആറു പാസഞ്ചര്‍ കൊച്ചുകളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നും സിന്ത് പ്രവിശ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് തീവണ്ടി അപകടത്തില്‍പ്പെട്ടത്.
മുപ്പതോളം സൈനികരും അവരുടെ കുടുംബാംഗങ്ങളും ബോഗികളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ബോഗിയുടെ മേല്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ സൈനികരെ നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്‌ പുറകില്‍ തീവ്രവാദി ആക്രമണം നടന്നതായി സംശയിക്കുനതായി റെയില്‍വേ മന്ത്രി ഖ്വാജ സാദ് റഫീക്ക് പറഞ്ഞു.
Train accident, Terrorist, Islamabad, Army

SUMMARY: An army train in Pakistan fell down to canal while crossing a bridge. The railway minister says that there is a possibility of terrorist attack behind the accident.

Keywords: Train accident, Terrorist, Islamabad, Army