Follow KVARTHA on Google news Follow Us!
ad

സഹപാഠിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുകൊന്ന കേസ്; ദിയാധനമായി വാഗ്ദാനം ചെയ്തിരിക്കുന്നത് 12 മില്യണ്‍ ദിര്‍ഹം

ഷാര്‍ജ: (www.kvartha.com 01/07/2015) സഹപാഠിയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ ദിയാധനമായി ഒരു മില്യണ്‍ കുവൈത്തി ദിനാര്‍ (12.14 മില്യണ്‍ ദിര്‍ഹം) വാഗ്ദാനം ചെയ്തുTorture to death, Kuwaiti Students, Blood money, Murder,
ഷാര്‍ജ: (www.kvartha.com 01/07/2015) സഹപാഠിയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ ദിയാധനമായി ഒരു മില്യണ്‍ കുവൈത്തി ദിനാര്‍ (12.14 മില്യണ്‍ ദിര്‍ഹം) വാഗ്ദാനം ചെയ്തു. ചെക്കായാണ് തുക കോടതിയില്‍ എത്തിച്ചത്.

ഇതിന് പുറമേ, കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ അഭിഭാഷകന് ഒരു ലക്ഷം കുവൈത്തി ദിനാറും (1.21 മില്യണ്‍ ദിര്‍ഹം) നിയമ ഫീസായി 10,000 കുവൈത്തി ദിനാറും (121,462 ദിര്‍ഹം) അവര്‍ കോടതിയിലെത്തിച്ചു.

എന്നാല്‍ വാദി ഭാഗം അഭിഭാഷകനായ സലീം സഹോ ചെക്കുകള്‍ നിരാകരിച്ചു. ഇരുപാര്‍ട്ടികളും സമ്മതിച്ച പ്രകാരം ദിയാധനം പണമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഷാര്‍ജ കോടതിയിലാണ് കുടുംബാംഗങ്ങള്‍ ചെക്ക് എത്തിച്ചത്.

Torture to death, Kuwaiti Students, Blood money, Murder, കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. റൂം മേറ്റായ വിദ്യാര്‍ത്ഥിയെ കുവൈറ്റി പൗരന്മാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ ശരിയ പ്രഥമ കോടതി പ്രതികളെ ഇരുവരേയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതില്‍ ഒരാളുടെ കുടുംബാംഗങ്ങളാണ് ദിയാധനം എത്തിച്ചിരിക്കുന്നത്.

കേസില്‍ ഒരു മൂന്നാം പ്രതിയുമുണ്ട്. കുറ്റകൃത്യം നടന്നത് പോലീസില്‍ അറിയിക്കാത്ത കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. ഇയാള്‍ക്ക് പിഴമാത്രമാണ് വിധിച്ചത്.

SUMMARY: Sharjah - The family of a student, who is on death row for torturing a fellow student to death, offered a cheque for one million Kuwaiti Dinars (Dh12.14 million) to the deceased’s family as blood money in a Sharjah court on Tuesday.

Keywords: Torture to death, Kuwaiti Students, Blood money, Murder,