Follow KVARTHA on Google news Follow Us!
ad

മണിക്കൂറുകള്‍ കാവല്‍ നിന്ന പോലീസുകാരനോട് നന്ദി പറഞ്ഞു; നില്പ് ശിക്ഷയാണെന്ന് പരിതപിച്ചു; ഈ ചിത്രം കലാമിന്റെ മനസ് വിളിച്ച് പറയും

ഷില്ലോങ്: (www.kvartha.com 28/07/2015) കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മരിക്കുന്നതിന് മുന്‍പ് മണിക്കൂറുകള്‍ ക്ഷമയോടെ തനിക്ക് കാവല്‍ നിന്ന പോലീസുകാരനോട് എപിജെ അബ്ദുല്‍ കലാം പറഞ്ഞു, താങ്ക് യൂ ബഡി.APJ Abdul Kalam, Former President, Inspirational Quotes,
ഷില്ലോങ്: (www.kvartha.com 28/07/2015) കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മരിക്കുന്നതിന് മുന്‍പ് മണിക്കൂറുകള്‍ ക്ഷമയോടെ തനിക്ക് കാവല്‍ നിന്ന പോലീസുകാരനോട് എപിജെ അബ്ദുല്‍ കലാം പറഞ്ഞു, താങ്ക് യൂ ബഡി. ആ പോലീസുകാരന് ഹസ്തദാനം നല്‍കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ ഭാഗമാണെങ്കിലും തനിക്ക് വേണ്ടി ത്യജിക്കുന്ന മറ്റുള്ളവരുടെ സമയങ്ങളും കഷ്ടപ്പാടുകളും എന്നും കലാമിനെ വേദനിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായി ശ്രീജന്‍ പല്‍ സിംഗ്.

ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ തുറന്ന ജിപ്‌സിയില്‍ നിന്നുകൊണ്ട് കലാമിന്റെ സുരക്ഷ നിര്‍വഹിച്ച പോലീസുകാരനെ കണ്ട് കലാം സിംഗിനോട് ചോദിച്ചു.

ഒരു മണിക്കൂറായി നമ്മള്‍ റോഡിലൂടെ യാത്ര ചെയ്യുന്നു. എന്തിനാണ് അദ്ദേഹം ഇങ്ങനെ നില്‍ക്കുന്നത്? അദ്ദേഹത്തിന് ക്ഷീണം തോന്നുന്നുണ്ടാകും. ഇത് ശിക്ഷപോലെയാണ്. അയാളോട് ഇരിക്കാന്‍ താങ്കള്‍ക്ക് ഒരു വയര്‍ലെസ് സന്ദേശം അയച്ചുകൂടെ?

എന്നാല്‍ നില്‍ക്കുമ്പോള്‍ ദീര്‍ഘവീക്ഷണങ്ങളുണ്ടാകുമെന്നും മികച്ച സുരക്ഷയ്ക്കായാണ് അദ്ദേഹം നില്‍ക്കുന്നതെന്നും സിംഗ് കലാമിനോട് പ്രതികരിച്ചു.

ഐഐഎമ്മിലേയ്ക്ക് എത്തി പ്രഭാഷണം തുടങ്ങാനായി കലാം വേദിയിലേയ്ക്ക് തിരിക്കുമ്പോഴാണ് സിംഗ് ആ പോലീസുകാരനെ വീണ്ടും കണ്ടത്. ഉടനെ അദ്ദേഹം പോലീസുകാരനെ കലാമിന്റെ അടുത്തെത്തിച്ചു.

അദ്ദേഹത്തെ കലാം അഭിവാദ്യം ചെയ്തു. ഹസ്തദാനം നല്‍കി. നിങ്ങള്‍ ക്ഷീണിച്ചോ? എന്തെങ്കിലും കഴിച്ചിരുന്നോ? എനിക്ക് വേണ്ടി ഇത്രയും ദൂരം നിന്നതിന് എന്നോട് ക്ഷമിക്കണം. താങ്ക് യൂ ബഡി എന്നായിരുന്നു കലാമിന്റെ വാക്കുകള്‍.

ഈ സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് കലാം കുഴഞ്ഞുവീണ് മരിച്ചത്.
APJ Abdul Kalam, Former President, Inspirational Quotes,

SUMMARY: SHILLONG: Moments before he collapsed at an event in Meghalaya, former President APJ Abdul Kalam greeted a policeman who stood for hours as part of his security detail and said: "Thank you, buddy."

Keywords: APJ Abdul Kalam, Former President, Inspirational Quotes,