Follow KVARTHA on Google news Follow Us!
ad

പകരത്തിന് പകരം; ഓറഞ്ച് കുപ്പായധാരികള്‍ ഐസില്‍ പോരാളികളെ തലയ്ക്ക് വെടിവെച്ച് കൊല്ലുന്ന വീഡിയോ പുറത്ത്

ബെയ്‌റൂട്ട്: (www.kvartha.com 02/07/2015) പകരത്തിന് പകരമായി ഓറഞ്ച് കുപ്പായധാരികള്‍ കറുത്ത വസ്ത്രമണിഞ്ഞ ഐസില്‍ പോരാളികളെ വധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ISISL, Islam Army, Execution, Video, Twitter,
ബെയ്‌റൂട്ട്: (www.kvartha.com 02/07/2015) പകരത്തിന് പകരമായി ഓറഞ്ച് കുപ്പായധാരികള്‍ കറുത്ത വസ്ത്രമണിഞ്ഞ ഐസില്‍ പോരാളികളെ വധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ചയാണ് വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. ഐസിലിന്റെ അതേ ശൈലി പിന്തുടരുന്നതായിരുന്നു വീഡിയോ.

സിറിയന്‍ വിമതരിലെ ഇസ്ലാം ആര്‍മി എന്ന സംഘടനയാണ് കൂട്ടക്കൊല നടത്തിയത്. തലയില്‍ വെടിവെച്ചായിരുന്നു കൊലപാതകങ്ങള്‍. ഐസില്‍ പോരാളികളെ സമാനമായ രീതിയില്‍ മുട്ടില്‍ നിര്‍ത്തിയായിരുന്നു കൊല ചെയ്തത്.

ദമാസ്‌ക്കസിലെ പടിഞ്ഞാറന്‍ ഭാഗമായ ഗൗതയാണ് ഇസ്ലാം ആര്‍മിയുടെ ശക്തികേന്ദ്രം. സഹ്‌റാന്‍ അല്ലൗഷ് ആണ് ഇവരുടെ നേതാവ്. സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ കലാപം നയിച്ചവരില്‍ പ്രമുഖനാണിദ്ദേഹം.

ട്വിറ്ററിലൂടെയാണ് വീഡിയോ ഇസ്ലാം ആര്‍മി പുറത്തുവിട്ടത്.

ISISL, Islam Army, Execution, Video, Twitter,

SUMMARY: BEIRUT: Fighters from a Syrian insurgent group appear to have killed more than a dozen Daesh captives with gunshots to the head, according to a video posted online on Wednesday, which evoked a similar style to the extremist group’s own footage.

Keywords: ISISL, Islam Army, Execution, Video, Twitter,