Follow KVARTHA on Google news Follow Us!
ad

യാക്കൂബ് മേമന്റെ ദയാഹര്‍ജി; സുപ്രീം കോടതിയില്‍ നാടകീയ ഉത്തരവ്; രണ്ടംഗ ബഞ്ചില്‍ ഒരാള്‍ വധശിക്ഷയെ അനുകൂലിച്ചപ്പോള്‍ കുര്യന്‍ ജോസഫ് എതിര്‍ത്തു

ന്യൂഡല്‍ഹി: (www.kvartha.com 28/07/2015) മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കേ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. Yakub Memon, Supreme Court of India, Justice Kurian Joseph, AR Dave, Death penalty,
ന്യൂഡല്‍ഹി: (www.kvartha.com 28/07/2015) മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കേ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. രണ്ടംഗ ഡിവിഷന്‍ ബഞ്ചാണ് യാക്കൂബ് മേമന്റെ ദയാഹര്‍ജി പരിഗണിച്ചത്.

ഇതില്‍ ജസ്റ്റിസ് എ.ആര്‍ ഡേവ് യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയപ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് യാക്കൂബ് മേമന് അനുകൂലമായി ഉത്തരവിട്ടു. ഇതോടെ ദയാഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ പരിഗണനയിലായി.

വളരെ അപൂര്‍വ്വമാണ് ഇത്തരം സന്ദര്‍ഭങ്ങളെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ അടക്കം അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹത്ഗിയും പ്രതികരിച്ചു. മേമന് വേണ്ടി ഹാജരായ രാജു രാമചന്ദ്രനും എന്തു ചെയ്യുമെന്ന സംശയത്തിലാണ്. ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Yakub Memon, Supreme Court of India, Justice Kurian Joseph, AR Dave, Death penalty,
1993ലുണ്ടായ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. യാക്കൂബ് മേമന്റെ ദയാഹര്‍ജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. അന്ന് സഹോദരനായിരുന്നു യാക്കൂബിന് വേണ്ടി ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇപ്രാവശ്യം യാക്കുബ് മേമന്‍ നേരിട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

SUMMARY: SUMMARY: While Justice AR Dave dismissed his plea, Justice Kurian Joseph stayed the death warrant issued on April 30 for his execution on July 30.

Keywords: Yakub Memon, Supreme Court of India, Justice Kurian Joseph, AR Dave, Death penalty,