Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി; പോലീസ് അടക്കം നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും പാഠപുസ്തക വിതരണംThiruvananthapuram, Kozhikode, Police, Injured, Students, Kerala,
തിരുവനന്തപുരം/കോഴിക്കോട്: (www.kvartha.com 06/07/2015) സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോടും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം.

തിരുവനന്തപുരത്ത് നിയമസഭയിലേക്കും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്കുമാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച് ഒരു മണിക്കൂറോളം നഗരത്തെ യുദ്ധക്കളമാക്കി. സംഭവത്തില്‍ മൂന്ന്  പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭയിലേക്കുള്ള റോഡിന് നൂറു മീറ്റര്‍ അകലെ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയും  ചെയ്തു. തുടര്‍ന്ന് ചിതറിയോടിയ വിദ്യാര്‍ത്ഥികളെ പോലീസ് പിന്തുടര്‍ന്നെത്തി വിരട്ടിയോടിക്കുകയായിരുന്നു.

പിരിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ സംഘടിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെ കോളജില്‍ നിന്ന് പോലീസിനു നേരെ കല്ലേറുമുണ്ടായി. ഇതോടെ പോലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്ന് എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍,എ.കെ.ബാലന്‍ തുടങ്ങിയവര്‍ എത്തിയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തിയത്. കല്ലേറില്‍ ശിവന്‍കുട്ടിയുടെ കാലിന് പരിക്കേറ്റു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സംഭവ സ്ഥലത്തെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് പാളയം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്
നടത്തിയത്. മാനാഞ്ചിറ മൈതാനത്തിന് സമീപത്ത് വച്ച് ബാരിക്കേഡ് ഉയര്‍ത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിനു നേരെ കല്ലേറും ഉണ്ടായി.

SFI's Assembly march turns violent, Thiruvananthapuram, Kozhikode, Police, Injured, Students, Kerala.


Also Read: 
അബുദാബിയില്‍ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു

Keywords: SFI's Assembly march turns violent, Thiruvananthapuram, Kozhikode, Police, Injured, Students, Kerala.