Follow KVARTHA on Google news Follow Us!
ad

ബ്രഹ്മാണ്ട ചിത്രവുമായി ശങ്കര്‍; രജനികാന്തും അര്‍നോള്‍ഡും ഒന്നിക്കുന്നു

ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗർ ആദ്യമായി ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍. A report says that Rajanikanth and Hollywood actor Arnold Schwarzenegger unites together in a new movie directed by Shankar.
(www.kvartha.com 02/07/2015) ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗർ ആദ്യമായി ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍താരം രജനികാന്തിനെ നായകനാക്കി ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഒരു ബിഗ്‌ ബജറ്റ് ചിത്രത്തിലാണ് അർണോൾഡ് അഭിനയിക്കുക. രജനിക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാവും അർണോൾഡ് അവതരിപ്പുകയെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ഒരു ഹോളിവുഡ് താരമാണ് അർണോൾഡ് സ്വാറ്റ്സെനെഗർ.

അമീര്‍ഖാനെ വില്ലനാക്കി എന്തിരന്‍ 2 ഒരുക്കാന്‍ ശങ്കര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത അമീര്‍ഖാന്‍ തന്നെ നിഷേധിച്ചിരുന്നു.

അതേസമയം ടെര്‍മിനെറ്റര്‍ ചിത്രങ്ങളിലെ വില്ലനായ അർണോൾഡ് എന്തിരന്‍ രണ്ടില്‍ വില്ലനായാണ്‌ എത്തുകയെന്നും അണിയറ വാര്‍ത്തകളുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി ഹോളിവുഡ് താരം ഇരുപത്തിയഞ്ച് ദിവസത്തോളം ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തു വന്നിട്ടില്ല.
Rajanikanth, Arnold Schwarzenegger, Shankar, Movie, Kollywood

SUMMARY: A report says that Rajanikanth and Hollywood actor Arnold Schwarzenegger unites together in a new movie directed by Shankar. The official confirmation regarding the project has not declared yet.

Keywords: Rajanikanth, Arnold Schwarzenegger, Shankar, Movie, Kollywood