Follow KVARTHA on Google news Follow Us!
ad

നീല ചലച്ചിത്ര നായികയെ കോക്പിറ്റില്‍ വിളിച്ചുവരുത്തി; പൈലറ്റിനെതിരെ അന്വേഷണം

നീല ചലച്ചിത്ര നായികയെ കോക്പിറ്റില്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ പൈലറ്റിനെതിരെLondon, Passengers, Flight, Mobil Phone, Complaint, World,
ലണ്ടന്‍: (www.kvartha.com 28/07/2015) നീല ചലച്ചിത്ര നായികയെ കോക്പിറ്റില്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ പൈലറ്റിനെതിരെ അന്വേഷണം ആരംഭിച്ചു. മുന്നൂറോളം യാത്രക്കാരുമായി ഹീത്രൂവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനം പറന്നുകൊണ്ടിരിക്കെ  മുന്‍ നീലചലച്ചിത്ര നായിക ചോള്‍ മാഫിയെ പൈലറ്റ് കോക്പിറ്റിലേക്ക്  വിളിച്ചുവരുത്തുകയും ചില ബട്ടനുകളില്‍ അമര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ  പൈലറ്റിനെതിരെ കുവൈറ്റ്  എയര്‍വെയ്‌സ് അധികൃതരാണ്   അന്വേഷണത്തിന് ഉത്തരവിട്ടത്.

ചോള്‍ മാഫി തന്നെയാണ് അടുത്തിടെ ഇക്കാര്യങ്ങള്‍  തുറന്നുപറഞ്ഞത്.  വിമാനം പറന്നുയര്‍ന്ന് സീറ്റ് ബെല്‍റ്റ്  നീക്കിയ  ഉടനെതാരത്തിനെയും  കൂട്ടുകാരിയെയും പൈലറ്റ് കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ  എത്തിയ  താരത്തിനുവേണ്ടി  പൈലറ്റ്  സ്‌പെഷ്യല്‍ ഷാംപെയിന്‍  വരുത്തുകയും ചെയ്തു.

കോക്പിറ്റില്‍  ചെലവഴിച്ച  സമയത്തിനുള്ളില്‍ നാല്‍പ്പതുസിഗരറ്റുകളാണ് പൈലറ്റ് വലിച്ചുതീര്‍ത്തത്. ഇതെല്ലാം ചോള്‍ മാഫി തന്റെ  മൊബൈലില്‍  പകര്‍ത്തുകയും ചെയ്തു. ഒടുവില്‍ തന്റെ മാറിടം കാണണമെന്ന്  ആഗ്രഹം  പ്രകടിപ്പിച്ച  പൈലറ്റ്  വിമാനത്തിലെ  പല  ജീവനക്കാരുമായും  താന്‍ ശയിച്ചിട്ടുണ്ടെന്ന്  വീമ്പുപറയുകയും ചെയ്തുവെന്നും  താരം പറഞ്ഞിരുന്നു.

കോക്പിറ്റില്‍ തങ്ങളുമായി സംസാരിക്കുന്ന അവസരത്തില്‍ സഹപൈലറ്റ്  ഇതൊന്നും  ശ്രദ്ധിക്കാതെ വിമാനം  പറത്തുന്നതില്‍  മാത്രമാണ്  ശ്രദ്ധിച്ചിരുന്നതെന്നും ചോള്‍  പറയുന്നു. കോക്പിറ്റില്‍ നീലച്ചിത്ര നായികയെ കയറിയതിനെപ്പറ്റി യാത്രക്കാര്‍ പരാതിപ്പെട്ടപ്പോള്‍  വിമാനത്തിനുള്ളില്‍ താന്‍  പറയുന്നതാണ്  നിയമമെന്ന്  പറഞ്ഞ്  പൈലറ്റ് അവരുടെ വായടപ്പിച്ചുവെന്നും  താരം വ്യക്തമാക്കി.
Pilot flying from Heathrow to New York 'invites ex-porn star and X Factor reject into cockpit,London, Passengers, Flight, Mobil Phone, Complaint, World.


Also Read:
ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്കും യുവാവിനും പരിക്ക്

Keywords: Pilot flying from Heathrow to New York 'invites ex-porn star and X Factor reject into cockpit,London, Passengers, Flight, Mobil Phone, Complaint, World.