Follow KVARTHA on Google news Follow Us!
ad

പര്‍ദ ധരിച്ച് പരീക്ഷയെഴുതാം; നേരത്തെ ഹാജരായി ദേഹ പരിശോധനയ്ക്ക് വിധേയയാകണം

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പര്‍ദ ധരിച്ച് ഹാജരാകാം. അര മണിക്കൂര്‍ മുമ്പേ ഹാജരായി ഇന്‍വിജിലേറ്റര്‍ മുമ്പാകെ ദേഹ പരിശോധനക്ക് വിധേയമാകണമെന്നുള്ള ഉപാധിയോടെയാണ് ഹൈക്കോടതിയുടെ Kochi, Examination, High Court, Kerala, Students, Education, Examination, Pardha, CBSC
കൊച്ചി: (www.kvartha.com 21.07.2015) അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പര്‍ദ ധരിച്ച് ഹാജരാകാം. അര മണിക്കൂര്‍ മുമ്പേ ഹാജരായി ഇന്‍വിജിലേറ്റര്‍ മുമ്പാകെ ദേഹ പരിശോധനക്ക് വിധേയമാകണമെന്നുള്ള ഉപാധിയോടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സംശയം തോന്നിയാല്‍ വനിതാ ഇന്‍വിജിലേറ്റര്‍ക്ക് വിശദമായ ദേഹപരിശോധനയും നടത്താമെന്നും കോടതി വ്യക്തമാക്കി.

25 ന് നടക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ പേരില്‍ ഡ്രസ് കോഡ് നിശ്ചയിച്ചത് മുസ്‌ലിം മതാചാര പ്രകാരം നിത്യവും പര്‍ദ ധരിക്കാറുള്ള തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് പെണ്‍കുട്ടികളായ ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. മുന്‍ പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതി പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്നും അത്തരം അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പരീക്ഷാര്‍ഥികള്‍ക്ക് വസ്ത്ര ധാരണരീതിയില്‍ ചില നിബന്ധനകള്‍ കൊണ്ടുവന്നതെന്ന് സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു.

വസ്ത്രങ്ങള്‍ക്കടിയില്‍ ഇലക്‌ട്രോണിക് സാമഗ്രികള്‍ ഒളിപ്പിച്ച് ക്രമക്കേട് കാട്ടുന്ന രീതി ഒഴിവാക്കാനാണ് ഇത്തരമൊരു ഡ്രസ് കോഡ് നിശ്ചയിച്ചത്. ഹാഫ് സ്ലീവ് ഷര്‍ട്ട്, ടീ ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത, അതോടൊപ്പം പാന്റ്‌സ് അല്ലെങ്കില്‍ സല്‍വാര്‍ മാത്രമേ ധരിക്കാവൂവെന്നാണ് ഡ്രസ് കോഡായി നിശ്ചയിച്ചിട്ടുള്ളത്. ഷൂവിന് പകരം സ്ലിപ്പര്‍ ധരിക്കാനാണ് പുതിയ നിര്‍ദേശമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

ഈ ആവശ്യമുന്നയിച്ച് രണ്ട് പേര്‍ മാത്രമാണ് ഹരജി നല്‍കിയിട്ടുള്ളത്. മതാചാരം പിന്തുടരുന്നതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വരുമെന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. അതിനാല്‍, ഇത് സംബന്ധിച്ച് പൊതു ഉത്തരവ് ആവശ്യമില്ല. ഈ സാഹചര്യത്തില്‍, ഹരജിക്കാരായ പരീക്ഷാര്‍ത്ഥികള്‍ക്ക് അവരവരുടെ പരീക്ഷാ കേന്ദ്രത്തില്‍ പര്‍ദയണിഞ്ഞു പരീക്ഷയെഴുതാനാണ് കോടതിയുടെ ഉത്തരവ്.
Kochi, Examination, High Court, Kerala, Students, Education, Examination, Pardha, CBSC.


Keywords: Kochi, Examination, High Court, Kerala, Students, Education, Examination, Pardha, CBSC.