Follow KVARTHA on Google news Follow Us!
ad

നവജാത ശിശുവിനെ നഴ്‌സ് താഴേക്കിട്ടു; കുഞ്ഞിന്റെ തലയോട്ടി പൊട്ടി

പിറ്റ്‌സ്ബര്‍ഗ്: (www.kvartha.com 02/07/2015) നവജാത ശിശുവിനെ നഴ്‌സ് താഴെയിട്ട സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസും ആശുപത്രി അധികൃതരുംNew born baby, Nurse, Fell, Injured, Fracturing, skull,
പിറ്റ്‌സ്ബര്‍ഗ്: (www.kvartha.com 02/07/2015) നവജാത ശിശുവിനെ നഴ്‌സ് താഴെയിട്ട സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസും ആശുപത്രി അധികൃതരും. വീഴ്ചയില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പരിക്കേറ്റിരുന്നു. യൂണിയന്‍ ടൗണ്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.

കുഞ്ഞിനെ പാലൂട്ടുന്നതിനിടയില്‍ നഴ്‌സ് ഉറക്കം തൂങ്ങുകയും കുഞ്ഞ് താഴെ വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്താനായത്. ഒരു ദിവസം പ്രായമുള്ള കുട്ടിക്കാണ് വീഴ്ചയില്‍ പരിക്കേറ്റത്.

വീഴ്ചയെ തുടര്‍ന്ന് കുട്ടിയെ പിറ്റ്‌സ്ബര്‍ഗിലെ കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടി സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 30കാരിയായ നഴ്‌സിനെതിരെ നടപടികള്‍ സ്വീകരിക്കാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
New born baby, Nurse, Fell, Injured, Fracturing, skull,

SUMMARY: A hospital and police are investigating what might have caused a veteran nurse to drop a newborn baby, fracturing his skull.

Keywords: New born baby, Nurse, Fell, Injured, Fracturing, skull,