Follow KVARTHA on Google news Follow Us!
ad

മദ്യപാനിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു; മാതാവിന്റെ കൊലയാളിയെ പോലീസിന് ചൂണ്ടിക്കാണിച്ചത് 5 വയസുകാരി

മുംബൈ: (www.kvartha.com 02/07/2015) മദ്യപാനിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. Murder, Alcoholism, Wife, Husband,
മുംബൈ: (www.kvartha.com 02/07/2015) മദ്യപാനിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിതൂക്കി. എന്നാല്‍ മാതാവിന്റെ കൊലയാളിയെ അഞ്ചുവയസുകാരി പോലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തു. മുംബൈയിലാണ് സംഭവം.

മുസാഫര്‍ ശെയ്ഖ് എന്നയാളാണ് ഭാര്യ മുസ്ലീമയെ കഴുത്തുഞെരിച്ചു കൊന്ന കേസില്‍ അറസ്റ്റിലായത്. മദ്യപാനത്തെ ചൊല്ലി മുസാഫര്‍ പതിവായി ഭാര്യയോട് വഴക്കടിച്ചു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ മുസാഫര്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ മൃതദേഹം കെട്ടിതൂക്കി. പിറ്റേന്ന് രാവിലെ ഭാര്യ തൂങ്ങിമരിച്ചുവെന്നറിയിച്ച് പോലീസിനെ വിളിച്ചുവരുത്തി.
Murder, Alcoholism, Wife, Husband,

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ യുവതിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയ പോലീസ് മുസ്ലീമയുടെ മകളോട് കാര്യങ്ങള്‍ തിരക്കി. കുട്ടിയാണ് സംഭവങ്ങള്‍ പോലീസിനോട് വിശദീകരിച്ചത്.
തുടര്‍ന്ന് പോലീസ് മുസാഫറിനെ അറസ്റ്റുചെയ്യാനെത്തിയെങ്കിലും അയാള്‍ കടന്നുകളഞ്ഞിരുന്നു.

നിര്‍മ്മാണ തൊഴിലാളികളായിരുന്നു മുസാഫറും ഭാര്യ മുസ്ലീമയും. 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും മുംബൈയിലെത്തിയത്. പണി പുരോഗമിക്കുന്ന ഒരു ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

SUMMARY: Fed up of her alcoholism, Muzaffar Sheikh strangulated his wife Muslima in a fit of rage and then tampered with the crime scene to make it look like a suicide; their daughter told cops about the murder

Keywords: Murder, Alcoholism, Wife, Husband,