Follow KVARTHA on Google news Follow Us!
ad

മുസ്ലീമെന്ന വ്യാജേന ബംഗാളി പെണ്‍കുട്ടികളെ അന്യമതസ്ഥര്‍ വിവാഹം ചെയ്യുന്നു

ബര്‍ദ്ധമാന്‍(പശ്ചിമബംഗാള്‍): (www.kvartha.com 06/07/2015) മുസ്ലീമെന്ന വ്യാജേന ഹിന്ദു യുവാക്കള്‍ പശ്ചിമ ബംഗാളിലെത്തി മുസ്ലീം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നുവെന്ന് റിപോര്‍ട്ട്.Muslims, Posing, UP, Agra, West Bengal, Wedding,
ബര്‍ദ്ധമാന്‍(പശ്ചിമബംഗാള്‍): (www.kvartha.com 06/07/2015) മുസ്ലീമെന്ന വ്യാജേന ഹിന്ദു യുവാക്കള്‍ പശ്ചിമ ബംഗാളിലെത്തി മുസ്ലീം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നുവെന്ന് റിപോര്‍ട്ട്. ദി ഹിന്ദുവാണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹിന്ദു യുവാക്കളാണ് പശ്ചിമ ബംഗാളിലെ ഹൗസ, സോനദങ്ഗ എന്നീ ഗ്രാമങ്ങളിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്.

മുസ്ലീം ഭൂരിപക്ഷമുള്ള ഗ്രാമങ്ങളാണിത്. ജൂണ്‍ അവസാനത്തോടെയാണ് ഈ വിവരം പുറം ലോകമറിയുന്നത്. സോനദങ്ഗയിലെ ഒരു വധു വിവാഹത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണിത്.

വിവാഹ രാത്രിയിലാണ് തന്റെ വരനും 3 സുഹൃത്തുക്കളും ഹിന്ദുക്കളാണെന്ന സത്യം പെണ്‍കുട്ടി അറിയുന്നത്. ആഗ്രയില്‍ നിന്നുള്ള മുസ്ലീങ്ങളാണെന്ന് പറഞ്ഞായിരുന്നു വരന്‍ വിവാഹം നടത്തിയത്.

പെണ്‍കുട്ടി പരാതിയുമായി മുതിര്‍ന്നവരെ സമീപിച്ചതോടെ ഗ്രാമീണര്‍ ഒത്തുകൂടി. നാട്ടുകൂട്ടം യുവാക്കളോട് പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാവശ്യപ്പെട്ടു.

നഷ്ടപരിഹാര തുക സംഘടിപ്പിക്കാനായി 2 പേരെ ആഗ്രയിലേയ്ക്ക് പറഞ്ഞുവിട്ടു. ബാക്കി രണ്ടുപേരെ നാട്ടുകൂട്ടം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെ യുവാക്കള്‍ പണം നല്‍കിയിട്ടില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നവാസ് പറയുന്നു.

നാട്ടുകൂട്ടം കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന യുവാക്കളെ പോലീസ് കൊണ്ടുപോയി. ജൂലൈ ഒന്നിന് ഗ്രാമീണര്‍ പരാതിയുമായി മെമാരി പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ പോലീസ് അവരെ ആട്ടിയോടിച്ചു. വിവാഹത്തിന് മുന്‍പ് വരനെ കുറിച്ച് തിരക്കേണ്ടത് വധുവിന്റെ കുടുംബമാണെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ 2, 3 വര്‍ഷത്തിനിടയില്‍ ഇത്തരം ഏഴോളം വിവാഹങ്ങള്‍ നടന്നതായി ഗ്രാമീണര്‍ പറയുന്നു. ഇതുവരെ വിവാഹം കഴിഞ്ഞ് പോയ രണ്ട് പെണ്‍കുട്ടികളാണ് ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി മടങ്ങിയെത്തിയത്.

എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. ജൂലൈ ഒന്നിന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചു. അതേതുടര്‍ന്ന് മുഖ്യപ്രതിയെ അന്നേ ദിവസം അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയാണ് പ്രതി. ജൂലൈ രണ്ടിന് ഇയാളെ കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരാതിയില്‍ ഹിന്ദു മുസ്ലീം ആംഗിള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ ദാരിദ്ര്യം യുവാവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഞങ്ങളോട് പറഞ്ഞത് മെമാരിയിലെ ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
Muslims, Posing, UP, Agra, West Bengal, Wedding,

SUMMARY: Posing as Muslims from Uttar Pradesh, Hindu men have been marrying girls of Hausa and Sonadanga villages in Bardhaman district of West Bengal which have a predominant Muslim population.

Keywords: Muslims, Posing, UP, Agra, West Bengal, Wedding,